COVID 19Latest NewsNewsKuwaitGulf

കൊവിഡ് – 19: കുവൈത്തില്‍ മലയാളി യുവാവ് മരിച്ചു

കുവൈത്ത്‌ സിറ്റി : കോവിഡ് ബാധിച്ച് കുവൈത്തിൽ ഒരു മലയാളി യുവാവ് കൂടി മരിച്ചു. കോഴിക്കോട്‌ പേരാമ്പ്ര ചക്കിട്ടപാറ സ്വദേശി വാഴെ പറമ്പിൽ സുനിൽ കുമാർ (37) ആണ് ഇന്ന് മരണമടഞ്ഞത്‌. കോവിഡ്‌ ബാധയെ തുടർന്ന് കുറച്ചു നാളുകളായി മിഷിരിഫ്‌ ഫീൾഡ്‌ ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം.

ഗ്ലോബൽ ഇന്റർ നാഷനൽ കമ്പനിയിലെ ജീവനക്കാരനായ ഇദ്ദേഹം കുടുംബത്തോടൊപ്പം കുവൈത്തിലെ മംഗഫിൽ ആയിരുന്നു താമസം. ഗർഭിണിയായ ഭാര്യ ഗോപിക കുവൈത്തിലാണുള്ളത്‌. മൃതദേഹം കോവിഡ്‌ പ്രോടോ കോൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button