KeralaLatest NewsNews

കൊല്ലം ജില്ലാ ജയിലില്‍ കോവിഡ് വ്യാപനം; പരിശോധിച്ച പകുതി പേർക്കും രോഗം സ്ഥിരീകരിച്ചു

കൊല്ലം : കൊല്ലം ജില്ലാ ജയിലില്‍ 24 തടവുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതര്‍ 38 ആയി. ഞായറാഴ്ച 50പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 24 പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചത്. ഇന്നലെ ഒരു തടവുപുള്ളിക്ക് പനി വന്നതോടെയാണ് മറ്റുള്ളവര്‍ക്കും പരിശോധന നടത്തിയത്. ഇതില്‍ 15 പേരുടെ ഫലം പോസറ്റീവാകുകയായിരുന്നു.

രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റ് രോഗബാധിതരെ ചികിത്സിക്കാനായി ജയിലിനുള്ളില്‍ തന്നെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ജയില്‍ ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഇദ്ദേഹത്തില്‍ നിന്നായിരിക്കാം മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നതെന്നാണ് സൂചന .

കൊട്ടാരക്കര നഗരസഭാ സെക്രട്ടറിക്കും കോവിഡ് പരിശോധനാ ഫലം പോസറ്റീവായി. ഈ സാഹചര്യത്തില്‍ കൊട്ടാരക്കര എംഎല്‍എ ഐഷാപോറ്റി, നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പടെ 40 പേര്‍ സ്വയം നീരീക്ഷണത്തില്‍ പോയി. കഴിഞ്ഞ ദിവസങ്ങളില്‍ നഗരസഭയുമായി ബന്ധപ്പെട്ടവര്‍ അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button