COVID 19KeralaLatest NewsNews

നിരീക്ഷണ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം: നിരീക്ഷണ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു.ഖത്തറില്‍ നിന്ന് കഴിഞ്ഞ മാസം 17ന് നാട്ടിലെത്തിയ പാലാ സ്വദേശിയായ 30-കാരനാണ് രോഗം സ്ഥിരീകരിച്ചത്. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് യുവാവ് പുറത്തിറങ്ങിയത്. തുടര്‍ന്ന് കോഴിക്കടയിലും മറ്റും പോയിരുന്നു. എന്നാൽ ശനിയാഴ്ച ഉച്ചയ്ക്ക് വന്ന പരിശോധനാഫലത്തിൽ യുവാവ് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 30-ാം തീയതിയാണ് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചത്. സമ്പര്‍ക്കത്തില്‍ വന്നവരോടെല്ലാം ക്വാറന്റൈനില്‍ പോകാന്‍ നിർദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button