Latest NewsNewsTechnology

ഗൂഗിള്‍ വെയര്‍ ഓഎസോട് കൂടിയ സ്മാർട്ട് വാച്ചുകൾ വിപണിയിലെത്തിച്ച് ഓപ്പോ

മറ്റു കമ്പനികൾക്ക് പിന്നാലെ ഓപ്പോയും, സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിലെത്തിച്ചു. 41 എംഎം, 46 എംഎം എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. ഗൂഗിള്‍ വെയര്‍ ഒഎസ് ആണ് പ്രധാന പ്രത്യേകത. ഓപ്പോ വാച്ച് 41 എംഎം വേരിയന്റില്‍ 1.6 ഇഞ്ച് (320 x 360 പിക്സല്‍) അമോലെഡ് ഡിസ്‌പ്ലേയും, 46 എംഎം പതിപ്പിന് 1.91 ഇഞ്ച് 3 ഡി ഫ്‌ലെക്‌സിബിള്‍ അമോലെഡ് 326 പിപിഐ റെറ്റിന 100% പി 3 വൈഡ് കളര്‍ ഗാമറ്റ് ഡിസ്‌പ്ലേയും നൽകിയിരിക്കുന്നു.

3 ഡ്യുവല്‍ പ്രോസസ്സറുകളായ സ്നാപ്ഡ്രാഗണ്‍ 3100 & അപ്പോളോ, 1 ജിബി റാം 8 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ബില്‍റ്റ്-ഇന്‍ ജിപിഎസ്, ബ്ലൂടൂത്ത് 4.2, എന്‍എഫ്സി, ഇസിജി, ഹൃദയമിടിപ്പ് സെന്‍സർ, 3-ആക്‌സിസ് ആക്സിലറോമീറ്റര്‍ സെന്‍സര്‍, ഗൈറോസ്‌കോപ്പ് സെന്‍സര്‍, ജിയോ മാഗ്‌നറ്റിക് സെന്‍സര്‍, ബാരാമെട്രിക് പ്രഷര്‍ സെന്‍സര്‍, ഒപ്റ്റിക്കല്‍ ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രൊപ്രൈറ്ററി VOOC ഫാസ്റ്റ് ചാര്‍ജിംഗുള്ള 300mAh / 430mAh ബാറ്ററി  എന്നിവയാണ് മറ്റ് സവിശേഷതകള്‍. സ്മാര്‍ട്ട് വാച്ചുകള്‍ക്കും യഥാക്രമം 30 മീറ്ററും 50 മീറ്ററും വാട്ടര്‍ റെസിസ്റ്റന്‍സ് ലഭിക്കും.

Also read : ശല്യക്കാരെ ഭയക്കേണ്ട; വാട്‌സ്‌ആപ്പ് ‘മ്യൂട്ട് ആൾവേസ് ഓപ്ഷന്‍ എത്തുന്നു

ഓപ്പോ വാച്ച് 41 എംഎം വേരിയന്റിന് 14,990 രൂപയും 46 എംഎം പതിപ്പിന് 19,990 രൂപയുമാണ് വില. ബ്ലാക്ക് റോസ്, ഗോള്‍ഡ്, ഫോഗ് സില്‍വര്‍ എന്നി  മൂന്ന് കളര്‍ ഓപ്ഷനുകളിലെത്തുന്ന ഓപ്പോ വാച്ച് 41 എംഎം, ബ്ലാക്ക്, റോസ് ഗോള്‍ഡ് എന്നി  രണ്ട് നിറങ്ങളിലലെത്തുന്ന ഓപ്പോ വാച്ച് 46 എംഎം എന്നിവയുടെ ഇപ്പോള്‍ ആമസോണ്‍ ഇന്ത്യയില്‍ പ്രീ-ഓര്‍ഡർ ചെയ്യാവുന്നതാണ്. ഓഗസ്റ്റ് 10 മുതലാണ് വില്‍പ്പന. ലോഞ്ച് ഓഫറിന്റെ ഭാഗമായി പ്രീ-ഓര്‍ഡറുകള്‍ക്ക് 500 രൂപ കിഴിവ് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button