KeralaLatest NewsNews

പി എസ് സി പിരിച്ചുവിടണം – യുവമോർച്ച

തിരുവനന്തപുരം • കേരളത്തിലെ വിവിധ സർക്കാർ സംവിധാനങ്ങളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തി നിയമനങ്ങൾ നടത്താൻ പി എസ് സി ക്ക് സാധിക്കാതെ വന്നിരിക്കുകയാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ . പരീക്ഷകൾ നടത്തി റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുക എന്നത് മാത്രമാണ് ഇപ്പോൾ പി എസ് സി ചെയ്തു കൊണ്ടിരിക്കുന്നത്. റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കിക്കൊണ്ട് എല്ലാ വകുപ്പുകളിലും യഥേഷ്ടം പിൻവാതിൽ നിയമനങ്ങൾ നടക്കുകയാണ്.

സി പി എം ന്റെ സൈബർ പോരാളികൾക്കാണ് മാനദണ്ഡങ്ങൾ നോക്കാതെ സിഡിറ്റിൽ സ്ഥിര നിയമനത്തിന് ശുപാർശയിറക്കിയത്. സ്വജനപക്ഷപാതിത്തവും, കെടുകാര്യസ്ഥതയും, അഴിമതിയും മാത്രം മുഖമുദ്രയാക്കിയാണ് പിണറായി സർക്കാർ മുന്നോട്ട് പോകുന്നത്. പത്താം ക്ലാസു പോലും പാസാകാത്ത സ്വപ്ന സുരേഷിനെപ്പോലുള്ളവർ സർക്കാർ സംവിധാനത്തിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങുമ്പോൾ കഷ്ടപ്പെട്ട് പഠിച്ച് പി എസ് സി റാങ്ക് ലിസ്റ്റുകളിൽ ഇടം പിടിച്ചവർ നിയമനം ലഭിക്കാതെ ജീവിതം വഴിമുട്ടി നിൽക്കുകയാണ് .

സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റും, എക്സൈസ് റാങ്ക് ലിസ്റ്റും ഉൾപ്പെടെ നിരവധി ലിസ്റ്റുകൾ നാമമാത്ര നിയമനങ്ങൾ മാത്രം നടത്തി കാലാവധി അവസാനിച്ചിരിക്കുന്നു. ലഭ്യമായ ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാതെ അക്ഷരാർത്ഥത്തിൽ നിയമന നിരോധനം കേരളത്തിൽ നടപ്പിലാക്കുകയാണ്. പാർട്ടിക്കാരെയും ഇടതുപക്ഷ അനുഭാവികളെയും മാത്രം നിയമിക്കുന്ന സംവിധാനങ്ങൾ ഉള്ള നാട്ടിൽ പി എസ് സി യുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button