COVID 19Latest NewsNewsIndia

കോവിഡ് : ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18ലക്ഷം പിന്നിട്ടു

ന്യൂ ഡൽഹി : ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 18ലക്ഷം പിന്നിട്ടു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 52,972 പേ​ർ​ക്ക് കൂ​ടി രോഗം സ്ഥിരീകരിച്ചു. 771 പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 18,03,696ഉം, മരണസംഖ്യ 38,135ഉം ആയതായി കേന്ദ്ര ആരോഗ്യ കുടുംക്ഷേമ മന്ത്രാലയം അറിയിച്ചു.

രോഗമുക്തി നേടിയവരുടെ എണ്ണം 11,86,203 ആയി ഉയർന്നു. നി​ല​വി​ൽ 5,79,357 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. രണ്ട്​ ദിവസംകൊണ്ടാണ്​, രാജ്യത്ത് കോവിഡ്​ ബാധിതരുടെ എണ്ണം17 ലക്ഷത്തിൽനിന്ന്​ 18 ലക്ഷം കടന്നത്​. ഇതിൽ 11.1 ലക്ഷം കോവിഡ്​ കേസുകളും ജൂലൈയിൽ മാത്രം റിപ്പോർട്ട്​ ചെയ്​തതാണ്. ജൂലൈ 15നും 31നും ഇടയിൽ 7.32 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

നിലവിൽ മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, ഡ​ൽ​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് രൂക്ഷമായി ബാധിച്ചിരിക്കുന്നത്. . മ​ഹാ​രാ​ഷ്ട്ര​യി​ൽ 4,41,228 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 15,576 പേ​ർ മരണപ്പെട്ടു, 1,48,843 പേരാണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ത​മി​ഴ്നാ​ട്ടി​ൽ 4,132 പേ​രാ​ണ് മ​രി​ച്ച​ത്, 56,998 പേ​ർ ചി​കി​ത്സ​യിൽ.. ഡ​ൽ​ഹി​യി​ൽ 4,004 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്, 10,356 പേ​ർ ചി​കി​ത്സ​യി​ലുണ്ട്. ഇന്ത്യയിൽ ഞായറാഴ്​ച വരെ ആ​കെ നടത്തിയ കോവിഡ്​ പരിശോധനകൾ രണ്ട്​ കോടി കടന്നു. 2,02,02,858 സാമ്പിളുകളാണ്​ ഇതുവരെ പരിശോധനക്ക്​ വിധേയമാക്കിയത്​. ഇതിൽ ഞായറാഴ്​ച മാത്രം പരിശോധിച്ചത് 3,81,027 സാമ്പിളുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button