Latest NewsKeralaNews

ഫൈ​സ​ല്‍ ഫ​രീ​ദ് ഇ​ന്ത്യ​യി​ലെ​ത്താ​തി​രി​ക്കാ​ന്‍ യു​എ​ഇ​യി​ല്‍ ആ​സൂ​ത്രി​ത നീ​ക്കം: നീക്കത്തിന് പിന്നിൽ ദു​ബാ​യി​യി​ലെ മ​ല​യാ​ളി​യാ​യ പ്ര​മു​ഖ​ൻ: മു​തി​ര്‍​ന്ന ഐ ​പി എ​സ് ഓ​ഫീ​സ​റു​ടെ പ​ങ്കും അ​ടു​ത്തു ത​ന്നെ പു​റ​ത്ത് വരും

ത​ല​ശേ​രി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​ക​ണ്ണി ഫൈ​സ​ല്‍ ഫ​രീ​ദ് ഇ​ന്ത്യ​യി​ലെ​ത്താ​തി​രി​ക്കാ​ന്‍ യു​എ​ഇ​യി​ല്‍ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ഫൈ​സ​ല്‍ ഫ​രീ​ദി​ന്‍റെ ഗോ​ഡ്ഫാ​ദ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ദു​ബാ​യി​യി​ലെ മ​ല​യാ​ളി​യാ​യ പ്ര​മു​ഖ​നാ​ണ് ഫൈ​സ​ല്‍ ഫ​രീ​ദ് നാ​ട്ടി​ലെ​ത്താ​തി​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് ദു​ബാ​യി​യി​ല്‍ നി​ന്നു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ പ​റ​യു​ന്ന​ത്. ഫൈ​സ​ല്‍ ഫ​രീ​ദ് എ​ന്‍​ഐ​എ​യു​ടെ ക​സ്റ്റ​ഡി​യി​ലെ​ത്തി​യാ​ല്‍ കേ​ര​ള​ത്തി​ലെ​യും ദു​ബാ​യി​ലേ​യും മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ല പ്ര​മു​ഖ​രും കുടുങ്ങുമെന്നാണ് നിഗമനം.

Read also: ധാരാളം കാര്യങ്ങള്‍ അദ്ദേഹം ഇപ്പോള്‍ ചെയ്യുന്നുണ്ട്. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പരമാത്മാവ് അനുഗ്രഹിച്ചുകൊണ്ടേയിരിക്കട്ടെ: പ്രധാനമന്ത്രിക്ക് രക്ഷാബന്ധന്‍ ആശംസകള്‍ നേര്‍ന്ന് മാതാ അമൃതാനന്ദമയി

കേ​സി​ല്‍ ആ​ദ്യം മു​ത​ല്‍ ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു​കേ​ള്‍​ക്കു​ന്ന മു​തി​ര്‍​ന്ന ഐ ​പി എ​സ് ഓ​ഫീ​സ​റു​ടെ പ​ങ്കും അ​ടു​ത്തു ത​ന്നെ പു​റ​ത്ത് വ​രു​മെ​ന്നാ​ണ് സൂ​ച​ന. ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ ത​ന്‍റെ പ​ങ്ക് പു​റ​ത്ത് വ​രാ​തി​രി​ക്കാ​ന്‍ ത​ന്‍റെ എ​തി​രാ​ളി​ക​ളാ​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കാ​ന്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍ തീ​വ്ര ശ്ര​മ​മാ​ണ് നടത്തുന്നത്.‌ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ള​ള​ക്ക​ട​ത്ത് ബ​ന്ധം പു​റ​ത്ത് കൊ​ണ്ടു​വ​രു​വാ​ന്‍ ചി​ല ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ രംഗത്തുണ്ട്. അതേസമയം ദു​ബാ​യ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഫൈ​സ​ല്‍ ഇ​പ്പോ​ള്‍ എ​വി​ടെ​യാ​ണെ​ന്ന​ത് ദു​രൂ​ഹ​മാ​യി തു​ട​രു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button