Latest NewsNewsIndia

റെയിന്‍കോട്ട് ആണെന്ന് തെറ്റിദ്ധരിച്ച് പിപിഇ കിറ്റ് അടിച്ചുമാറ്റി ; പച്ചക്കറിക്കടകാരന് കോവിഡ്

നാഗ്പൂര്‍: മദ്യലഹരിയില്‍ ആശുപത്രിയില്‍ നിന്ന് റെയിന്‍കോട്ട് ആണെന്ന് തെറ്റിദ്ധരിച്ച് പിപിഇ കിറ്റ് അടിച്ചുമാറ്റിയ പച്ചക്കറിക്കടകാരന് കോവിഡ് സ്ഥിരീകരിച്ചു. നാഗ്പൂരിലേ നാര്‍ഖേഡ് പട്ടണത്തിലാണ് സംഭവം. വീട്ടിലേക്ക് മടങ്ങുന്നതിനിടെ മദ്യപിച്ച് ലക്കുകെട്ട് ഓടയില്‍ വീണു പരിക്കേറ്റ ഇയാളെ പ്രഥമശുശ്രൂഷക്കുവേണ്ടിയാണ് നാഗ്പൂരിലെ മായോ ആശുപത്രിയില്‍ കൊണ്ടു ചെന്നത്. എന്നാല്‍ മദ്യലഹരിയില്‍ അവിടെ ഇരിക്കുന്ന ഒരു ഒരു പിപിഇ കിറ്റ് കണ്ട് അത് റെയിന്‍കോട്ടാണ് എന്ന് തെറ്റിദ്ധരിച്ച് ഇയാള്‍ അത് അടിച്ചു മാറ്റി വീട്ടില്‍ കൊണ്ടുവരുകയായിരുന്നു.

അയാള്‍ അത് താന്‍ ആയിരം രൂപകൊടുത്ത് വാങ്ങിയ പുതിയ റെയിന്‍കോട്ട് ആണെന്ന് വീട്ടുകാരോടും അയല്‍ക്കാരോടും പറഞ്ഞെങ്കിലും ഒരു അയല്‍ക്കാരന് അത് പിപിഇ കിറ്റാണെന്ന് മനസിലാകുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസി ആശുപത്രി അധികൃതരെ വിവരമറിയിച്ചു. വിവരം കിട്ടിയ ഉടനെ തന്നെ ആശുപത്രി അധികൃതര്‍ സ്ഥലത്തെത്തി അത് തിരിച്ചെടുത്ത് കത്തിച്ചു കളഞ്ഞു. ചോദ്യം ചെയ്യലില്‍, ആശുപത്രിയില്‍ ചികിത്സയ്ക്കിടെ പിപിഇ കിറ്റ് മോഷ്ടിച്ചതായി ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.

അതോടൊപ്പം തന്നെ പിപിഇ കിറ്റ് മോഷ്ടിച്ചു കൊണ്ടു വന്ന മദ്യപാനിയുടെ സ്രവവും കോവിഡ് ടെസ്റ്റിനായി കൊണ്ടു പോയി. ഇതിന്റെ പരിശോധന ഫലമാണ് ഇപ്പോള്‍ രണ്ടു ദിവസത്തിനകം പോസിറ്റീവ് ആയത്. ആ വ്യക്തിയെയും, വീട്ടുകാരെയും, ഇയാളുമായി ബന്ധപ്പെട്ടിരിക്കാന്‍ ഇടയുള്ള എല്ലാവരെയും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരുന്നു എങ്കിലും അവരുടെ ടെസ്റ്റ് നെഗറ്റീവ് ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button