Latest NewsNewsIndia

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു, കേരളത്തിൽ രോഗവ്യാപനം കുറയുന്നതായി റിപ്പോർട്ട്

ഡിസംബർ 24 മുതൽ 30 വരെ 4,652 ആളുകൾക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്ത് കോവിഡ് കേസുകളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 22 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞാഴ്ച മാത്രം 29 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പുതിയ വകഭേദമായ ജെ.എൻ 1 കേസുകളിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം, കേരളത്തിൽ രോഗ വ്യാപനം കുറഞ്ഞിട്ടുണ്ട്. നേരത്തെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളിൽ 80 ശതമാനവും കേരളത്തിലായിരുന്നു.

ഡിസംബർ 24 മുതൽ 30 വരെ 4,652 ആളുകൾക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതിനു മുൻപുള്ള ആഴ്ച 3,818 ആയിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 841 പുതിയ കേസുകളാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ 7 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കുകളാണിത്. നിലവിൽ, 1869 ആക്ടീവ് കേസുകളാണ് കേരളത്തിൽ ഉള്ളത്. മുൻപുള്ള ആഴ്ചയേക്കാൾ ഇത്തവണ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ 24 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്.

Also Read: നാലാം ക്ലാസുകാരനെ മർദ്ദിച്ച് പിണറായി പോലീസ്; കുട്ടി ആശുപത്രിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button