KeralaLatest NewsNews

വലിയ ശബ്ദം കേട്ടാണ് ഉണര്‍ന്നത്, ആ നിലവിളി ലക്ഷ്മിയുടെ ശബ്ദമല്ലേ? കുഞ്ഞിനേയും തിരക്കിയിരുന്നു: ബാലഭാസ്‌കറെ ബോധരഹിതനായ നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന വാദം തള്ളി ഡോക്ടർ

തിരുവനന്തപുരം: ബാലഭാസ്‌കറെ ബോധരഹിതനായ നിലയിലാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചതെന്ന വാദം തള്ളി അപകടദിവസം കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഫൈസല്‍.ബാലഭാസ്‌കറിനു ബോധം ഉണ്ടായിരുന്നു. മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ എത്തിക്കുമ്പോഴും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകാനായി ആംബുലന്‍സില്‍ കയറ്റുമ്പോഴും ബാലുവിന് ബോധം ഉണ്ടായിരുന്നു. കാറില്‍ ഉറങ്ങുന്നതിനിടെ വലിയ ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പുറമേ ഗുരുതരമായ മുറിവുകള്‍ ശ്രദ്ധയിൽപെട്ടിരുന്നില്ല.പരുക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി നിലവിളിക്കുന്നുണ്ടായിരുന്നു. അത് ലക്ഷ്മിയുടെ ശബ്ദമല്ലേ എന്നും അവര്‍ക്ക് എങ്ങനെയുണ്ടെന്നും ബാലഭാസ്‌കര്‍ ചോദിച്ചിരുന്നു. കുഞ്ഞിനേയും തിരക്കിയിരുന്നു.

Read also: മുദ്രവച്ച പായ്ക്കറ്റുകളില്‍ സര്‍ക്കാര്‍ വാഹനത്തില്‍ കടത്തിയത് പൊലീസ് പരിശോധന ഒഴിവാക്കാനായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം: കെടി ജലീലിനെതിരെ ഡോ. കെ.എസ് രാധാകൃഷ്ണന്‍

കൈകള്‍ ചലിപ്പിക്കാന്‍ കഴിയുന്നില്ലെന്നും തളര്‍ന്നു പോയെന്നും ബാലഭാസ്‌കര്‍ പറഞ്ഞപ്പോള്‍ താന്‍ പരിശോധിച്ചു. സ്‌കാനിങ്ങിന് കൊണ്ടുപോകാന്‍ തുടങ്ങിയപ്പോഴാണ് ആംബുലന്‍സുമായി ബന്ധുക്കള്‍ എത്തിയത്. ആംബുലന്‍സിലേക്കു കയറ്റുമ്പോഴും ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നുവെന്നും ഡോക്ടർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button