COVID 19Latest NewsUAENews

കോവിഡ് : രണ്ട് പരിശോധനാ കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ച് ഗൾഫ് രാജ്യം, പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സൗജന്യം

ഫുജൈറ : കോവിഡിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കാൻ, രണ്ട് പരിശോധനാ കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ച് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം. ദിബ്ബ ഫുജൈറയിൽ തുടങ്ങിയ കേന്ദ്രങ്ങളിൽ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് പരിശോധന സൗജന്യമാണ്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ നിര്‍ദശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിശോധനാ കേന്ദ്രങ്ങള്‍ തുടങ്ങിയത്. തുടർന്ന് യുഎഇയിലുടനീളം നടന്നുവരുന്ന വ്യാപക സൗജന്യ കൊവിഡ് പരിശോധനാ പരിപാടിയുടെ ഭാഗമായും ഈ കേന്ദ്രങ്ങൾ മാറും.

വ്യാപകമായ പരിശോധകളിലൂടെ. കോവിഡ് വ്യാപനം ഗണ്യമായി കുറച്ചതിനാൽ, രാജ്യത്ത് ഇപ്പോൾ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. അരക്കോടിയിലധികം കോവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. രോഗമുക്തി നിരക്ക് 90 ശതമാനമായി.

യുഎഇയിൽ  തിങ്കളാഴ്ച്ച 164പേർക്ക് ആണ്  കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും കുറഞ്ഞ രോഗികളുടെ എണ്ണമാണ് രോഗികളുടെ എണ്ണമാണ് റിപ്പോർട്ട്ചെയ്തിരിക്കുന്നത്. 248 പേർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 61,163ഉം, രോഗമുക്തി നേടിയവരുടെ എണ്ണം 54,863ഉം ആയതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മൂന്ന് ദിവസത്തിനിടെ ഒരു മരണവും സംഭവിക്കാത്തതിനാൽ, മരണസംഖ്യയിൽ മാറ്റമില്ല-351. നിലവിൽ 5,949പേരാണ് ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button