Latest NewsKeralaNews

ട്രഷറി തട്ടിപ്പ് കേസിൽ സി.പി.എം.നേതാവ് പണം തട്ടാൻ ഗൂഢാലോചന നടത്തിയിരുന്നു ; പോലീസ് എഫ്ഐആർ സമർപ്പിച്ചു.

ബിജുലാലിനെ പിരിച്ചുവിടുന്ന കാര്യത്തിൽ ഇന്ന് നടപടി ഉണ്ടായേക്കും

തിരുവനന്തപുരത്ത ട്രഷറി തട്ടിപ്പ് കേസിൽ പോലീസ് എഫ്ഐആർ സമർപ്പിച്ചു. പണം തട്ടാൻ 2019 ഡിസംബർ മുതൽ ഗൂഢാലോചന നടന്നതായി എഫ്ഐആർ പറയുന്നു. തട്ടിപ്പിലൂടെ സർക്കാരിന് വലിയ നഷ്ടമുണ്ടായതായും ജില്ലാ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. അതേസമയം ബിജുലാലിനെ പിരിച്ചുവിടുന്ന കാര്യത്തിൽ ഇന്ന് നടപടി ഉണ്ടായേക്കും. ബിജുലാൽ ഇന്ന് കീഴടങ്ങുമെന്ന സൂചനയും ലഭിക്കുന്നുണ്ട്.

ട്രഷറിയിൽ നിന്നും പണം തട്ടാൻ ബിജുലാൽ 2019 മുതൽ ഗൂഢാലോചന നടത്തിയതായാണ് അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. കഴിഞ്ഞ ഡിസംബർ 23 മുതൽ ഈ വർഷം ജൂലൈ 31 വരെയുള്ള കാലയളവിൽ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റായ ബിജുലാൽ തട്ടിപ്പ് നടത്തിയിരുന്നു. ട്രഷറി തട്ടിപ്പിലൂടെ സർക്കാരിന് വലിയ നഷ്ടമാണ് ഉണ്ടായത്. തട്ടിയെടുത്ത പണം ബിജു ലാൽ മാറ്റിയത് രണ്ട് അക്കൗണ്ടുകളിലേക്കാണ്.

ബിജുലാലിന്റെ ഭാര്യ സിമിയുടെ അക്കൗണ്ടിലേക്കും ബിജുലാലിന്റെ സഹോദരിയുടെ അക്കൗണ്ടിലേക്കുമാണ് പണം മാറ്റിയത്. തട്ടിയെടുത്ത രണ്ടു കോടിയിൽ 61 ലക്ഷം രൂപ ബിജുലാൽ തൻ്റെ രണ്ട് ട്രഷറി അക്കൗണ്ടുകളിൽ നിന്ന് ഭാര്യയുടെയും സഹോദരിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റിയത്. ബാക്കി ഒരു കോടി മുപ്പതു ലക്ഷത്തിലേറെ രൂപ ബിജുലാലിന്റെ ട്രഷറി അക്കൗണ്ടുകളിൽ തന്നെ കണ്ടെത്തി. കേസിലെ രണ്ടാം പ്രതിയാണ് ബിജുലാലിന്റെ ഭാര്യ സിമി.

അതേസമയം കേസിൽ താൻ നിരപരാധിയാണെന്ന തരത്തിൽ സിമി നടത്തിയ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുൽഫിക്കിനാണ് അന്വേഷണത്തിന്റെ നേതൃത്വം. എട്ടംഗ സംഘത്തിൽ വഞ്ചിയൂർ സിഐയും ഉൾപ്പെടുന്നു. ധനവകുപ്പിൽ നിന്നുള്ള മൂന്ന് ഉദ്യോഗസ്ഥരും എൻഐസിയുടെ ഒരാളും അടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് വന്നാൽ ഉടൻ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button