Latest NewsNewsIndia

അയോധ്യ നഗരത്തിലെങ്ങും ശ്രീരാമ ചിത്രങ്ങൾ: രാമഭക്തർക്ക് പ്രസാദമായി നൽകുന്നത് 1.25 ലക്ഷം ലഡു: രാമക്ഷേത്ര ശിലാപൂജയ്ക്ക് ശേഷം പ്രധാനമന്ത്രി പാരിജാതത്തൈ നടും

രാമക്ഷേത്രത്തിന്റെ പൂജയ്ക്കായി ഒരുങ്ങി അയോധ്യ നഗരം. നഗരത്തിലെങ്ങും ശ്രീരാമന്റെയും സീതയുടെയും ചിത്രങ്ങളുള്ള ഹോർഡിങ്ങുകളും കട്ടൗട്ടുകളുമുണ്ട്. രാമാർച്ചനയായിരുന്നു ഇന്നലെ. സരയൂ ഘട്ടിലും വീടുകളിലും ദീപങ്ങൾ തെളിയിച്ചിരുന്നു. ഹനുമാൻ ഗഡി ക്ഷേത്രത്തിലും പ്രത്യേക പൂജകൾ നടത്തി. ആദ്യം ഉപദേവതകൾക്കും പിന്നീട് അയോധ്യ നഗരത്തിനും വാനരസേനയിലെ നളൻ, നീലൻ, സുഗ്രീവൻ എന്നിവർക്കുമുള്ള പൂജകളും നടന്നു.

Read also: പ്രധാനമന്ത്രി ക്ഷേത്രത്തിന് തറക്കല്ലിടും,അയോധ്യയിൽ രാമക്ഷേത്ര ഭൂമിപൂജ ഇന്ന്

രാമക്ഷേത്ര ശിലാപൂജയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രഭൂമിയിൽ പാരിജാതത്തൈ നടും. പിന്നീട് ശിലാഫലകം അനാഛാദനം ചെയ്യുകയും ക്ഷേത്രനിർമാണവുമായി ബന്ധപ്പെട്ട സ്റ്റാംപ് പ്രകാശിപ്പിക്കുകയും ചെയ്യും. വിവിധ ദേശങ്ങളിൽ നിന്നുള്ള രാമഭക്തർക്കായി 1.25 ലക്ഷം ലഡുവാണ് പ്രസാദമായി നൽകുന്നത്. സരയൂ തീരത്ത് പൊതുജനങ്ങളുടെ പ്രവേശനത്തിനു കർശന നിയന്ത്രണമേർപ്പെടുത്തിയതായി അയോധ്യ ജില്ലാ മജിസ്ട്രേട്ട് അനുജ് ഝാ പറഞ്ഞു. ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണ് ഹനുമാൻ ഗഡിക്ക് അപ്പുറത്തേക്ക് പ്രവേശനമുള്ളത്. ചടങ്ങിലേക്കു ക്ഷണിക്കപ്പെട്ടവർ ഇന്നലെ മുതൽ ലക്നൗവിലും ഫൈസാബാദിലും അയോധ്യയിലുമെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button