KeralaLatest NewsNews

തന്റെ പേരില്‍ സിനിമയിലും സീരിയലുകളിലും അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികള്‍ക്ക് സന്ദേശങ്ങള്‍ ; വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി നടി അംബിക മോഹന്‍

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി സിനിമ, സീരിയല്‍ താരം അംബിക മോഹന്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം തന്റെ പേരില്‍ സിനിമയിലും സീരിയലുകളിലും അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് തന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് വ്യാജ സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി എത്തിയത്.

തന്റെ പേര് പറഞ്ഞ് സിനിമയിലും സീരിയലുകളിലും പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വാട്‌സ് ആപ്പില്‍ സന്ദേശം അയക്കുന്നുണ്ടെന്നും സിനിമാ-സീരിയല്‍ മേഖലയില്‍ നല്ല അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളുടെ ഇപ്പോഴത്തെ ഫോട്ടോ ആവശ്യപ്പെടുകയാണ് അവര്‍ ചെയ്യുന്നതെന്നും അംബിക പറയുന്നു.

971545392283 എന്ന .യുഎഇ നമ്പറില്‍ നിന്നാണ് അവര്‍ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുന്നതെന്നും. സംശയം തോന്നുന്നവര്‍ക്ക് അവര്‍ തന്റെ ഫോട്ടോ അയച്ചു കൊടുത്ത് വിശ്വസിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും താരം പറഞ്ഞു. ഇതിനെതിരെ താന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അംബിക കൂട്ടിച്ചേര്‍ത്തു.

https://www.facebook.com/332546893923362/videos/861702521022144

shortlink

Related Articles

Post Your Comments

Related Articles


Back to top button