Latest NewsSaudi ArabiaNewsInternationalGulf

വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുത്: ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി ഇലക്ട്രിസിറ്റി കമ്പനി

റിയാദ്: വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി ഇലക്ട്രിസിറ്റി കമ്പനി. വ്യാജ ഇലക്ട്രോണിക് ലിങ്കുകൾ വഴി വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ ആവശ്യപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിലൂടെയും ഇ-മെയിൽ വഴിയും ലഭിക്കുന്ന വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു.

Read Also: ‘ഭരിക്കുന്ന കാലം വരെ എല്ലാവരെയും കൊല്ലുമെന്ന് പറഞ്ഞു’: യുവാവിന്റെ മരണത്തിൽ ഡി.വൈ.എഫ്.ഐക്കെതിരെ പരാതി

പണം അടയ്ക്കുന്നതിനുള്ള ഏക ചാനൽ സൗദി ബാങ്കുകളുടെ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ‘പേയ്മെന്റ് സിസ്റ്റം’ ആണെന്ന് കമ്പനി അറിയിച്ചു. വൈദ്യുതി ബിൽ അടയ്ക്കാൻ ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങളും ക്യാംപെയിനുകളും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

അതേസമയം, വിവിധ ആവശ്യങ്ങൾക്കായി കള്ളപ്പണം കൈവശം വയ്ക്കുകയോ നിർമിക്കുകയോ ചെയ്യുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. രാജ്യത്ത് നിയമപരമായി പ്രചരിക്കുന്ന കറൻസിക്ക് സമാനമായ രൂപത്തിലുള്ള നാണയങ്ങളോ പേപ്പറുകളോ നിർമിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നവർക്ക് ഒരു വർഷം വരെ തടവും 2,000 റിയാൽ വരെ പിഴയും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ഗാർഹിക തൊഴിൽ കരാറുകൾക്ക് ഇൻഷുറൻസ് നൽകുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. കുറഞ്ഞ നിരക്കിൽ ഗാർഹിക തൊഴിൽ കരാറുകളുമായി ഇൻഷുറൻസ് വ്യവസ്ഥയെ ബന്ധിപ്പിക്കുന്നതിനുള്ള തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വിശദമാക്കി.

Read Also: 215 കോടിയുടെ തട്ടിപ്പ്, ബോളിവുഡ് താരം ജാക്വിലിന്‍ ഗൂഢാലോചനയുടെ ഇരയാണെന്ന് അഭിഭാഷകന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button