KeralaLatest NewsNews

ഭവ്യ മന്ദിരം ഉയരുന്നത് വരെ ഓരോ രാമഭക്തനും കണ്ണും കാതും കൂർപ്പിച്ചിരിക്കുക തന്നെ വേണം: വിഷം കുത്തിവെക്കാൻ തയ്യാറായി കുത്തിത്തിരുപ്പുകാർ അവസരം നോക്കിയിരിക്കുകയാണെന്ന് സന്ദീപ് വചസ്പതി

അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പൂജാ ചടങ്ങുകൾ നടക്കുമ്പോൾ പ്രതികരണവുമായി സന്ദീപ് വചസ്പതി. കടമ്മനിട്ടയുടെ കവിത പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമായെങ്കിലും ആശ്വസിക്കാനായിട്ടില്ല എന്നാണ് ചില പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. തത്കാലത്തേക്ക് പത്തി താഴ്ത്തി എങ്കിലും വിഷം ഒടുങ്ങിയിട്ടില്ല. വിഷം കുത്തിവെക്കാൻ തയ്യാറായി കുത്തിത്തിരുപ്പുകാർ അവസരം നോക്കിയിരിക്കുമ്പോൾ പ്രത്യേകിച്ചും. ചുമതല തീരുന്നില്ല. ഭവ്യ മന്ദിരം ഉയരുന്നത് വരെ ഓരോ രാമഭക്തനും കണ്ണും കാതും കൂർപ്പിച്ചിരിക്കുക തന്നെ വേണമെന്ന് സന്ദീപ് വചസ്പതി പറയുന്നു.

Read also: അയോധ്യയില്‍ രാമക്ഷേത്രത്തിന് ഭൂമി പൂജ നടക്കുമ്പോള്‍ 81കാരിയായ ഊര്‍മിള 28 വര്‍ഷത്തിന് ശേഷം ഭക്ഷണം കഴിക്കും

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

“കണ്ണു വേണം ഇരുപുറം എപ്പോഴും
കണ്ണു വേണം മുകളിലും താഴെയും
കണ്ണിനുള്ളില്‍ കത്തി ജ്വലിക്കും
ഉള്‍ക്കണ്ണ് വേണം, അണയാത്ത കണ്ണ്”
(കോഴി- കടമ്മനിട്ട)
രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമായെങ്കിലും ആശ്വസിക്കാനായിട്ടില്ല എന്നാണ് ചില പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. തത്കാലത്തേക്ക് പത്തി താഴ്ത്തി എങ്കിലും വിഷം ഒടുങ്ങിയിട്ടില്ല. വിഷം കുത്തിവെക്കാൻ തയ്യാറായി കുത്തിത്തിരുപ്പുകാർ അവസരം നോക്കിയിരിക്കുമ്പോൾ പ്രത്യേകിച്ചും. ചുമതല തീരുന്നില്ല. ഭവ്യ മന്ദിരം ഉയരുന്നത് വരെ ഓരോ രാമഭക്തനും കണ്ണും കാതും കൂർപ്പിച്ചിരിക്കുക തന്നെ വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button