COVID 19KeralaNattuvarthaLatest NewsNews

അഞ്ചുതെങ്ങിലും പാറശ്ശാലയിലും കൊറോണ വ്യാപനം രൂക്ഷമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍

444 പേരെ പരിശോധിച്ചതില്‍ 104 പേരും പോസിറ്റീവായതായി

തിരുവന്തപുരം,അഞ്ചുതെങ്ങിലും പാറശ്ശാലയിലും കൊറോണ വ്യാപനം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ പേരെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്. അഞ്ചു തെങ്ങില്‍ 444 പേരെ പരിശോധിച്ചതില്‍ 104 പേരും പോസിറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. അതായത് ഇവിടെ പരിശോധിച്ച നാലില്‍ ഒരാള്‍ക്ക് കൊറോണ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചുതെങ്ങിലെ ആറ് ഇടങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്.ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന മേഖലയാണ് അഞ്ചുതെങ്ങ്. ഇത്രയധികം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും മേഖലയില്‍ രോഗവ്യാപനം കൂടുന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നു.

അഞ്ചുതെങ്ങിന് പുറമെ പാറശ്ശാലയിലും സ്ഥിതിഗുരുതരമാണ്. എഴുപത്തിയഞ്ച് പേരെ പരിശോധിച്ചതില്‍ ഇരുപത്തിനാലിലേറെപ്പേര്‍ക്ക് രോഗം കണ്ടെത്തിയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. രോഗം വരാന്‍ സാധ്യതയുള്ളവരെ കേന്ദ്രീകരിച്ച് മേഖലയില്‍ ദിനംപ്രതി അമ്പത് ടെസ്റ്റുകളോളം ആണ് നടത്തിയിരുന്നത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയപ്പോഴാണ് കൂടുതല്‍ രോഗികളെ കണ്ടെത്താന്‍ സാധിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ തീരദേശക്ലസ്റ്ററുകളില്‍ രോഗവ്യാപനം കുറയുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിരുന്നു. ഇതിന് പിന്നാലെയാണ് തീരദേശ മേഖലയിലെ രോഗവ്യാപനം രൂക്ഷമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button