Latest NewsNewsIndia

ഒന്നും മറന്ന് പോകില്ല ചുവന്ന ഡയറിയില്‍ ഇവ കുറിച്ചിടുന്നുണ്ട്, പലിശ സഹിതം തിരിച്ചടിയുണ്ടാവും ; ത്രിണമൂല്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ബിജെപി നേതാവ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഓഗസ്റ്റ് 5ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ലംഘിച്ച് അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനം ആഘോഷിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ത്രിണമൂല്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി പശ്ചിമ ബംഗാളിലെ ബിജെപി നേതാവും മേദിനിപൂറിലെ എംപി കൂടിയായ ദിലിപ് ഘോഷ്. മമത സര്‍ക്കാരിന്റെ നടപടിക്ക് പലിശ സഹിതം തിരിച്ചടിയുണ്ടാവുമെന്നാണ് ദിലിപ് ഘോഷ് രാജര്‍ഘട്ടില്‍ ബിജെപി പ്രവര്‍ത്തകരുമായുള്ള ചായ് പേ ചര്‍ച്ചയില്‍ പറഞ്ഞത്.

ഞങ്ങളെ പീഡിപ്പിച്ചോളൂ, എന്നാല്‍ വരും ദിവസങ്ങളില്‍ നിങ്ങള്‍ക്ക് തിരികെ ലഭിക്കുമ്പോള്‍ നിങ്ങള്‍ക്ക് സഹിക്കാവുന്ന രീതിയിലാവണം അത്. എന്തെന്നാല്‍ ഇപ്പോഴത്തെ പീഡനങ്ങള്‍ക്ക് പലിശ സഹിതം തിരിച്ചടിയുണ്ടാവും. ഇത് വളരെ എളുപ്പത്തില്‍ മറക്കില്ല, എല്ലാം ചുവന്ന ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ദിലിപ് ഘോഷ് പറഞ്ഞു.

മമത ബാനര്‍ജി ഭരണകൂടം ഭീകരത വിതച്ചാണ് നടക്കുന്നത്. അവരുടെ തെറ്റിന് പ്രതിഷേധിച്ചതിന് ഞങ്ങളെ ജയിലിലടയ്ക്കുകയാണ്. അത്തരം സ്വേച്ഛാധിപത്യത്തെ ഞങ്ങള്‍ അനുവദിക്കില്ല, ശക്തമായി തിരിച്ചടിക്കും. ഞങ്ങളുടെ തൊഴിലാളികളില്‍ പലരും മരിച്ചു, ആയിരക്കണക്കിന് പേര്‍ പോലീസ് അതിക്രമത്തെത്തുടര്‍ന്ന് ഭവനരഹിതരായി ദിലിപ് ഘോഷ് പറയുന്നു.

ഘോഷിന്റെ മെഡിനിപൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ഖരഗ്പൂരില്‍ ഓഗസ്റ്റ് 5 ബുധനാഴ്ച നിരവധി ബിജെപി പ്രവര്‍ത്തകര്‍ ലോക്ക്ഡൗണ്‍ ലംഘിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. തുടര്‍ന്ന് നിരവധി ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ നോര്‍ത്ത് 24 പര്‍ഗാനയിലെ ബാരക്പൂരില്‍ ബിജെപി എംപി അര്‍ജുന്‍ സിങ്ങിന്റെ അനുയായികളെയും അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button