COVID 19KeralaLatest NewsNews

കൊറോണക്ക് പിന്നാലെ ദുരിതം വിതച്ച് ചെല്ലാനം തീരപ്രദേശത്ത് കടലാക്രമണം രൂക്ഷം.

ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ച് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍

കൊച്ചി: കൊറോണക്ക് പിന്നാലെ ദുരിതം വിതച്ച് ചെല്ലാനം തീരപ്രദേശത്ത് കടലാക്രമണം രൂക്ഷം.നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. കമ്പനിപ്പടി, ബസാര്‍,കണ്ണമാലി ഉള്‍പ്പെടെയുള്ള മേഖലകളിലാണ് കടലാക്രമണം ഉണ്ടായത്.കിലോമീറ്ററുകളോളം കടല്‍ കയറിയതോടെ പല വീടുകളും വെള്ളത്തിനടിയിലായി. കെട്ടിടങ്ങള്‍ക്ക് തകരാറ് സംഭവിച്ചു.

തിരമാലകള്‍ ഉയരുകയും കടല്‍വെള്ളം ഇരച്ചെത്തുകയും ചെയ്തതോടെ ആശങ്കയിലാണ് ചെല്ലാനത്തെ സമീപവാസികള്‍. കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ച് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍
നേരത്തെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെല്ലാനം പഞ്ചായത്ത് മുഴുവനായും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

shortlink

Post Your Comments


Back to top button