COVID 19Latest NewsNewsIndiaInternational

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് 890 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കേന്ദ്രം

ഏപ്രില്‍ 3000കോടിയുടെ സാമ്പത്തിക സഹായം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ രണ്ടാം ഘട്ടം വിതരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 890 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് രണ്ടാം ഘട്ടത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്.

22 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമാണ് 890.32 കോടി രൂപയുടെ സാമ്പത്തിക സഹായം കേന്ദ്രം നല്‍കുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാര്‍ച്ചില്‍ പ്രഖ്യാപിച്ച 15000 കോടിയുടെ രണ്ടാം ഘട്ട സഹായമാണ് ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത്.നേരത്തെ ഏപ്രില്‍ 3000കോടിയുടെ സാമ്പത്തിക സഹായം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു.

കൊറോണ പ്രതിരോധത്തിനായുള്ള ടെസ്റ്റിങ് കിറ്റുകള്‍, ഉപകരണങ്ങൾക്കും, കിടക്കകള്‍ എന്നിവ വാങ്ങാനാണ് സംസ്ഥാനങ്ങള്‍ക്ക് ഈ തുക കേന്ദ്രം നല്‍കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button