KeralaLatest NewsNewsIndiaInternational

ഐക്യരാഷ്ട്ര രക്ഷാകൗണ്‍സിലിനായി ഇന്ത്യ ,ആഗോളതലത്തിലെ എല്ലാ സുരക്ഷയും ഏറ്റെടുക്കാന്‍ തയ്യാർ.

ന്യൂയോര്‍ക്ക്, ആഗോളതലത്തിലെ എല്ലാ സുരക്ഷയും ഏറ്റെടുക്കാന്‍ പാകത്തിന് ഇന്ത്യ ഒരുങ്ങുന്നു. ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ വീണ്ടും അംഗത്വം ലഭിച്ചതിന്റെ തയ്യാറെടുപ്പാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. 2021 ജനുവരി മുതലാണ് ഇന്ത്യയുടെ സാന്നിദ്ധ്യം രക്ഷാ സമിതിയില്‍ വീണ്ടും ഉണ്ടാകാന്‍ പോകുന്നത്. രണ്ടു പ്രധാന സമിതിയിലും ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടാണ് തയ്യാറെടുത്തിരിക്കുന്നത്.ഐക്യരാഷ്ട്ര രക്ഷാസമിതിയിലും ഐക്യരാഷ്ട്രസഭയുടെ മറ്റ് സമിതികളിലുമായി ഏറ്റവും അനുഭവസമ്പത്തുള്ള പ്രതിനിധികളെ വയ്ക്കാനാണ് തീരുമാനം. എല്ലാ സമിതിയിലും നിലവിലുള്ള പ്രതിനിധികള്‍ക്കെല്ലാം മികച്ച സഹപ്രതിനിധികളെ അയക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതി.

വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനാണ് ചുമതല നല്‍കിയിരിക്കുന്നത്. അതുപ്രകാരം ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ഇന്ത്യന്‍ പ്രതിനിധിയായ ആര്‍.രവീന്ദ്രനൊപ്പം സഹായിയായി പ്രതീക് മാഥുര്‍ രക്ഷാ സമിതിയില്‍ ചുമതലയേല്‍ക്കും. 2007ലെ ഐ.എഫ്.എസ് ഓഫീസറാണ് പ്രതീക്. 192 പേരില്‍ 184 പേരുടേയും പിന്തുണയോടെയാണ് ഇന്ത്യ സുരക്ഷാ കൗണ്‍സിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.ടി.എസ്.തിരുമൂര്‍ത്തിയാണ് ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധിയായിട്ടുള്ളത്. ഇദ്ദേഹത്തിനൊപ്പം നാഗരാജ് നായിഡു ചേരും. 2020 സെപ്തംബര്‍ 15ന് നടക്കാനിരിക്കുന്ന 75-ാംമത് ഐക്യരാഷ്ട്രസഭ വാര്‍ഷിക പൊതുയോഗത്തിന് മുന്നേ ഇരുവരും ഒരുമിച്ച് ചുമതലയിലെത്തും.

കൊറോണ പ്രതിസന്ധിയില്‍ എല്ലാരാജ്യങ്ങള്‍ക്കും സഹായം എത്തിച്ച ഇന്ത്യയുടെ സമയോചിത ഇടപെടലിനെ ലോകാരോഗ്യസംഘടനയും ഐക്യരാഷ്ട്രസഭയും പ്രകീര്‍ത്തിച്ചിരുന്നു. ഈയിടെ നടന്ന പരിസ്ഥിതി സമ്മേളനത്തില്‍ സൗരോര്‍ജ്ജമേഖലയില്‍ ഇന്ത്യ എടുത്ത മുന്‍കൈ ഐക്യരാഷ്ട്രസഭുടെ പ്രത്യേക പ്രശംസയും പടിച്ചുപറ്റി.ഏഷ്യന്‍ മേഖലയിലെ സുരക്ഷാ വിഷയങ്ങളിലും പെസഫിക് മേഖലയിലെ രാജ്യങ്ങളുടെ കൂട്ടായ്മയിലും അമേരിക്കയും ഓസ്‌ട്രേലിയയും ജപ്പാനുമടങ്ങുന്ന ലോകശക്തികള്‍ക്ക് ഇന്ത്യയെയാണ് വിശ്വാസം. ചൈനയ്‌ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിലും ഇന്ത്യ കാണിച്ച ധീരമായ നിലപാടുകളെ ലോകരാഷ്ട്രങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് വിലയിരുത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button