COVID 19Latest NewsNewsIndia

കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന 9 വയസുകാരിയെ പീഡിപ്പിച്ച ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

റായ്‌പൂർ : കോവിഡ് ബാധിച്ച് ചികിത്സയിലായിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച സ്വകാര്യ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. കന്‍കിയ നിഷാദ് എന്ന 44കാരനായ ശുചീകരണ തൊഴിലാളിയാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോസ്കോ വകുപ്പ് ചുമത്തി.

ആശുപത്രിയിലെ ശുചിമുറിയില്‍ പല്ല് തേക്കാന്‍ പോയപ്പോഴാണ് നിഷാദ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടി ഡിസ്ചാര്‍ജ് ആകേണ്ടിയിരുന്ന ദിവസമാണ് സംഭവം നടന്നത്.കുട്ടി മാതാപിതാക്കളോട് പരാതിപ്പെടുകയും തുടര്‍ന്ന് പൊലീസ് കേസിലേക്ക് വഴിവെക്കുകയുമായിരുന്നു.

പരാതി ലഭിച്ചയുടന്‍ തന്നെ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തെന്നും അറസ്റ്റ് രേഖപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button