Latest NewsNewsIndiaBusiness

ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് മുകേഷ് അംബാനി

ബ്ലുംബര്‍ഗിന്റെ ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. എല്‍വിഎംഎച്ച് ചെയര്‍മാനും സിഇഒയുമായ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ മറികടന്നാണ് മുകേഷ് അംബാനി നാലാം സ്ഥാനത്തേക്കെത്തിയത്. സിലിക്കണ്‍ വാലിയിലെ വമ്പന്‍മാരായ എലോണ്‍ മസ്‌ക്, ആല്‍ഫബെറ്റ് ഇന്‍കോര്‍ട്ട് സഹസ്ഥാപകരായ സെര്‍ജി ബ്രിന്‍, ലാറി പേജ്, വാറന്‍ ബഫെറ്റ് എന്നിവരുള്‍പ്പെടെയുള്ളവരെ മുകേഷ് അംബാനി നേരത്തെ മറികടന്നിരുന്നു.

വിവിധ നിക്ഷേപങ്ങളിലൂടെ ഈ വര്‍ഷം 22 ബില്യണ്‍ ഡോളര്‍ സ്വരൂപിച്ചതോടെ മുകേഷ് അംബാനിയുടെ ആസ്തി ഇപ്പോള്‍ 80.6 ബില്യണ്‍ ഡോളര്‍ (6.04 ലക്ഷം കോടി രൂപ) ആയി. അര്‍നോള്‍ട്ടിന്റെ ആസ്തി 1.24 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 80.2 ബില്യണ്‍ ഡോളറായി (60.01 ലക്ഷം കോടി രൂപ) അഞ്ചാം സ്ഥാനത്തെത്തി. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി 10 സ്ഥാനം വരെ ഉയര്‍ന്നിരുന്നു. റിലയന്‍സ് ഓഹരി മൂല്യം 867.82ല്‍നിന്ന് 145 ശതമാനം ഉയര്‍ന്നതോടെയാണിത്. റിലയന്‍സ് ഉടമസ്ഥതയിലുള്ള ജിയോയില്‍ ഫെയ്സ്ബുക്ക് ഇങ്ക്, സില്‍വര്‍ ലേക്ക് എന്നിവയുള്‍പ്പെടെയുള്ള കമ്പനികളില്‍ നിന്ന് 15 ബില്യണ്‍ ഡോളറിലധികം നിക്ഷേപം വന്നതോടെയാണ് മുകേഷ് അംബാനയിയുടെ ആസ്തി വന്‍തോതില്‍ ഉയര്‍ന്നത്.

ബ്ലൂംബെര്‍ഗ് സൂചികയിലെ ഏറ്റവും മികച്ച 10 സമ്പന്നരില്‍ എട്ട് പേര്‍ അമേരിക്കക്കാരാണ്. പട്ടികയിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍ മാത്രമല്ല അംബാനി, ഏക ഏഷ്യാക്കാരന്‍ കൂടിയാണ്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് നിലവില്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 2020 ന്റെ തുടക്കം മുതല്‍ 22.1 ബില്യണ്‍ ഡോളര്‍ തന്റെ ആസ്തിയില്‍ ചേര്‍ത്ത സക്കര്‍ബര്‍ഗിന്റെ മൂല്യം ഇപ്പോള്‍ 102 ബില്യണ്‍ ഡോളറാണ്. അദ്ദേഹത്തിന്റെ സമ്പത്ത് ആദ്യമായി 100 ബില്യണ്‍ ഡോളര്‍ കടന്നതിനാല്‍ ജെഫ് ബെസോസിനും ബില്‍ ഗേറ്റ്‌സിനും ശേഷം ശതകോടീശ്വരനാകുന്ന ലോകത്തിലെ മൂന്നാമത്തെ വ്യക്തിയായി അദ്ദേഹം മാറി.

ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റല്‍ ബിസിനസിന്റെ ഒരു ഭാഗം എടുക്കാന്‍ ടെക് ഭീമന്മാര്‍ ശ്രമിക്കുന്നതിനൊപ്പം അംബാനി പതുക്കെ തന്റെ ശ്രദ്ധ ഇ-കൊമേഴ്സിലേക്ക് മാറ്റുകയാണ്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് വരും വര്‍ഷങ്ങളില്‍ 10 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് ഗൂഗിള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button