Latest NewsNewsBusiness

അദാനിയെ കടത്തിവെട്ടി! ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം വീണ്ടെടുത്ത് മുകേഷ് അംബാനി

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് ഓഹരി വിപണിയിൽ ആഞ്ഞടിച്ചതോടെയാണ് അദാനിയുടെ ആസ്തി വലിയ തോതിൽ ഇടിഞ്ഞത്

ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ എന്ന പദവി വീണ്ടെടുത്ത് റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും എംഡിയുമായ മുകേഷ് അംബാനി. ഹുറൂൺ 360, വൺ വെൽത്ത് എന്നിവ സംയുക്തമായി പുറത്തിറക്കിയ അതിസമ്പന്നരുടെ പട്ടികയിലാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. നിലവിൽ, 8.08 ലക്ഷം കോടി രൂപയുടെ മൊത്തം ആസ്തിയാണ് മുകേഷ് അംബാനിക്ക് ഉള്ളത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ മറികടന്നാണ് ഇത്തവണ മുകേഷ് അംബാനിയുടെ മുന്നേറ്റം.

ഗൗതം അദാനിയുടെ ആസ്തി 4.74 ലക്ഷം കോടി രൂപയാണ്. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് ഓഹരി വിപണിയിൽ ആഞ്ഞടിച്ചതോടെയാണ് അദാനിയുടെ ആസ്തി വലിയ തോതിൽ ഇടിഞ്ഞത്. ഇക്കുറി പട്ടികയിൽ മൂന്നാം സ്ഥാനത്ത് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകനായ സൈറസ്.എസ്.പൂനെവാല ആണ്. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 2.78 ലക്ഷം കോടി രൂപയാണ്. നാലാം സ്ഥാനത്ത് 2.29 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി എച്ച്സിഎല്ലിന്റെ ശിവ് നാടാർ ആണ്  ഉള്ളത്.

Also Read: ഉപ്പൂറ്റി വിണ്ടുകീറുന്നത് ഇല്ലാതാക്കാൻ അഞ്ച് മാർഗങ്ങളിതാ…

shortlink

Related Articles

Post Your Comments

Related Articles


Back to top button