COVID 19Latest NewsKeralaNews

വിമാനപകടം : 40 പേര്‍ക്ക് കൊറോണയെന്ന വാര്‍ത്ത‍യ്ക്കെതിരെ ജില്ലാ കലക്ടര്‍

മലപ്പുറം • വെള്ളിയാഴ്ച വൈകുന്നേരം കോഴിക്കോടിനു സമീപമുള്ള കരിപൂർ വിമാനത്താവളത്തിൽ തകർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ 40 യാത്രക്കാര്‍ കൊറോണ ബാധിതരാണെന്ന പ്രചാരണം വ്യാജമാണെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ടവരില്‍ ഒരാള്‍ക്ക് മാത്രമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ​മരിച്ച വളാഞ്ചേരി കുളമംഗലം സ്വദേശി സുധീര്‍ വാരിയത്ത് (45) ആണ് കോവിഡ് പോസിറ്റീവായത്.

മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലുമായി വിവിധ ആശുപത്രികളില്‍ 148 പേരാണ് ചികിത്സയിലുള്ളത്. 19 പേരാണ് മരിച്ചത്. 23 പേരാണ് വീട്ടിലേക്ക് മടങ്ങിയതെന്നും കലക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button