KeralaLatest NewsNews

മുഖ്യമന്ത്രി രാജമലയില്‍ പോവാത്തത് വിവേചനം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: മണ്ണിടിച്ചില്‍ ദുരന്തമുണ്ടായി നിരവധി ജീവനുകള്‍ നഷ്ടപ്പെട്ട ഇടുക്കി രാജമലയില്‍ മുഖ്യമന്ത്രി പോവാത്തത് വിവേചനപരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ലയങ്ങളില്‍ താമസിക്കുന്ന വോട്ട് ബാങ്കല്ലാത്ത പാവപ്പെട്ടവരായതു കൊണ്ടാണോ മുഖ്യമന്ത്രി രാജമലയിലെ തോട്ടം തൊഴിലാളികളെ സന്ദര്‍ശിക്കാതിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ ചോദിച്ചു.

മനുഷ്യത്വം എന്നൊന്നുണ്ടെങ്കില്‍ ഭീകരമായ ദുരന്തം ഏറ്റുവാങ്ങിയ തോട്ടം തൊഴിലാളികളെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി പോവണം. നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും സര്‍ക്കാര്‍ രണ്ടു കണ്ണിലാണ് കരിപ്പൂര്‍, മൂന്നാര്‍ അപകടങ്ങളെ കാണുന്നത്. ജീവന് രണ്ട് വിലയിടുന്നത് ശരിയല്ല. ചികിത്സാ സൗകര്യമില്ലാതിരുന്നതാണ് രാജമലയിലെ മരണസംഖ്യ ഉയര്‍ത്തിയത്. ദിവസങ്ങളോളം വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ മൊബൈല്‍ ടവര്‍ ഓഫായിരുന്നു. ഈ പാപഭാരത്തില്‍ നിന്നും സര്‍ക്കാരിന് ഒഴിവാകാനാവില്ല. പ്രളയദുരിതാശ്വാസഫണ്ട് പുനരധിവാസത്തിന് ഉപയോഗിക്കണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button