Latest NewsKeralaNews

മുഖ്യമന്ത്രി ചോദ്യം ചോദിക്കുന്ന മാദ്ധ്യമപ്രവർത്തകരെ വേട്ടയാടുന്നു: കെ.സുരേന്ദ്രൻ

കോഴിക്കോട്: സർക്കാരിൻ്റെ അഴിമതിയും കെടുകാര്യസ്ഥതയും ചോദ്യം ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരെ മുഖ്യമന്ത്രി വേട്ടയാടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയോട് എങ്ങനെയുള്ള ചോദ്യം ചോദിക്കണം എത്ര ചോദ്യം ചോദിക്കണമെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കൽപ്പിക്കുകയാണ്. എതിർക്കുന്നവരെ സൈബർ സഖാക്കളെ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുകയാണ് സി.പി.എം ചെയ്യുന്നതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. പി.ആർ ഏജൻസികളെ ഉപയോഗിച്ച് എല്ലാ മാദ്ധ്യമപ്രവർത്തകരെയും വിലയ്ക്ക് വാങ്ങാനാവില്ലെന്ന് പിണറായി വിജയൻ മനസിലാക്കണം. വനിതാ മാദ്ധ്യമപ്രവർത്തകരുൾപ്പെടെ സൈബർ ആക്രമണത്തിനിരയായിട്ടും കെ.യു.ഡബ്ല്യു.ജെയുടെ മൗനം അത്ഭുതകരമാണ്. ലോകത്ത് എന്ത് നടന്നാലും പ്രതിഷേധിക്കുന്ന സംഘടന തങ്ങളുടെ നേതൃത്വസ്ഥാനത്തിരിക്കുന്ന വനിതാ മാദ്ധ്യമപ്രവർത്തകയെ ദേശാഭിമാനി ജീവനക്കാരൻ നവമാദ്ധ്യമത്തിൽ പരസ്യമായി അപമാനിച്ചിട്ടും പ്രതികരിക്കാത്തത് നാണക്കേടാണെന്നും സുരേന്ദ്രൻ പറഞ്ഞു.

1,58,117 പേരാണ് നിരീക്ഷണത്തിലുള്ളത്. 9354 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1070 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 9458.

ഇതുവരെ ആകെ 3,28,940 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 9159 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,07,066 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,02,687 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 428 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button