Latest NewsIndiaNews

ഇന്ത്യൻ സ്വാതന്ത്ര്യദിന ചരിത്രവും പ്രസക്തിയും

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. അന്നേ ദിവസം രാജ്യത്തുടനീളം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു. അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും ഈ പ്രസംഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശിക്കുന്നു.

1947 ഓഗസ്റ്റ് 14ന് അര്‍ധരാത്രിയില്‍ പാര്‍ലമെന്‍റിലെ ദര്‍ബാര്‍ ഹാളില്‍ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ‘വിധിയുമായുള്ള കൂടിക്കാഴ്ച’ എന്ന പേരില്‍ നടത്തിയ പ്രസംഗം, ഏറ്റവും ശ്രദ്ധേയമായ സ്വാതന്ത്ര്യ പ്രഖ്യാപനമെന്ന നിലയില്‍ ലോകചരിത്രത്തിന്‍റെ ഏടുകളില്‍ സുവര്‍‌ണ ലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെട്ടു. നെഹ്റുവിന്‍റെ തന്നെ ഭാഷയില്‍, ‘ലോകം മുഴുവന്‍ ഉറങ്ങുന്ന സമയത്ത് ഇന്ത്യ പുതുജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണെന്ന്’ പറഞ്ഞ് നടത്തിയ ആ പ്രസംഗമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യദിന പ്രസംഗങ്ങളുടെ ആദ്യത്തെ അധ്യായം.

അന്ന് മുതല്‍ പതിറ്റാണ്ടുകളായി രാജ്യം വളരെ ആകാംക്ഷയോടെ ഉറ്റ് നോക്കുന്നതാണ് സ്വാതന്ത്ര്യ ദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗം. തന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റെ നേട്ടങ്ങളും വിജയകഥകളും രാജ്യം നേരിടുന്ന പ്രതിസന്ധികളും അവ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും ഈ പ്രസംഗത്തില്‍ എടുത്ത് പറയും. സ്വാതന്ത്ര്യം നേടിത്തന്ന ധീരപോരാളികളെയും പ്രസംഗത്തില്‍ സ്മരിക്കും.

സ്വാതന്ത്ര്യദിന പ്രസംഗത്തിലുള്‍പ്പെടുത്തേണ്ട ആശയങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങളിൽ നിന്നും ക്ഷണിക്കാറുണ്ട്. അതിനായി കഴിഞ്ഞ നാലുവര്‍ഷങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയ വഴി ജനങ്ങൾക്ക് സന്ദേശമയച്ചിരുന്നു. ഇത്തവണയും അദ്ദേഹം ആ പതിവ് തെറ്റിച്ചില്ല. സാധാരണക്കാരന്‍റെ ചിന്തകളാവണം രാജ്യം മുഴുവന്‍ കേൾക്കേണ്ടതെന്നാണ് തന്‍റെ ഈ ആശയത്തിന് പിന്നിലെന്നാണ് പ്രധാനമന്ത്രി മോദിയുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button