Latest NewsSaudi ArabiaNews

മലയാളി വ്യവസായി സൗദിയിൽ കൊവിഡ് ബാധിച്ച്‌ മരിച്ചു

റിയാദ്: സൗദിയിൽ മലയാളി വ്യവസായി കൊവിഡ് ബാധിച്ച്‌ മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ ചക്കിലകം സ്വദേശി നിരണ്ണ പറമ്പത്ത് മുജീബ് (47) ആണ് മരിച്ചത്. ഒരു മാസം മുൻപ് കൊവിഡ് ബാധയെത്തുടര്‍ന്ന് ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുജീബിന് കടുത്ത ചുമയും ശ്വാസം മുട്ടലും അനുഭവപ്പെട്ടിരുന്നു. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. രോഗമുക്തി നേടുന്നതായി ആശ്വാസവാർത്ത വന്നെങ്കിലും ഞായാറാഴ്ച ഉച്ചയോടെ നില വഷളാവുകയായിരുന്നു.

Read also: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനായി സംസ്ഥാനങ്ങള്‍ക്ക് 6100 കോടി നൽകി കേന്ദ്രം ; കേരളത്തിന് 1276 കോടി

ഭാര്യ: റോഷ്നി ഖദീജ, മക്കള്‍: അബ്ദുല്ല, ഉമര്‍ ബിലാല്‍. മൃതദേഹം തുഖ്ബ മഖ്ബറയില്‍ ഖബറടക്കി. ഖബറടക്കത്തിലും മയ്യിത്ത് നമസ്കാരത്തിലും ദമ്മാമിലെ നിരവധി വ്യവസായികളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു. സാമൂഹിക പ്രവര്‍ത്തകരായ നാസ് വക്കം, ജാഫര്‍ കൊണ്ടോട്ടി എന്നിവരാണ് ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാൻ സഹായിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button