KeralaLatest NewsNews

മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം സൈബര്‍ ആക്രമണം : തന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം സൈബര്‍ ആക്രമണം , തന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഈ വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ തുടര്‍നടപടികളെ കുറിച്ച് മാദ്ധ്യമങ്ങള്‍ ആരാഞ്ഞപ്പോഴാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

Read Also : വിനു.വി.ജോണ്‍ അടക്കമുള്ള മോദി വിരുദ്ധരായ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ സിപിഐയോടും യോടും ജിഹാദികളോടും ചായ്വവുള്ള അര്‍ബന്‍ നക്‌സലുകളാണ് … ഇതൊക്കെ വെറുമൊരു അഭിനയം.. മറ്റാരും അതേറ്റു പിടിയ്‌ക്കേണ്ടെന്ന് ടി.ജി.മോഹന്‍ദാസ്

വ്യക്തി അധിക്ഷേപങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇരട്ടത്താപ്പ് നയം സ്വീകരിക്കാന്‍ പാടില്ലെന്നും ഇക്കാര്യത്തില്‍ എല്ലാവരും ഒരേ നിലപാട് തന്നെയാണ് സ്വീകരിക്കേണ്ടതെന്നുമാണ് മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

‘നാം എല്ലാവരും കാണേണ്ടത്, ഏതെങ്കിലും കൂട്ടര്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ വന്നാല്‍…അത് തരക്കേടില്ല, നല്ല കാര്യം, പോട്ടെ…പോട്ടെ..അതേ വഴിക്ക് പൊയ്‌ക്കോട്ടെ…എന്ന് കൈയ്യടിച്ച് കൊടുക്കുക. മറ്റ് ചിലത് വരുമ്പോള്‍..ഓഹോ ഇങ്ങനെ വന്നോ? ഇതെന്താണിത്? ഇങ്ങനെ സംഭവിക്കാന്‍ പാടുണ്ടോ…എന്ന് പറഞ്ഞ് രോഷം കൊള്ളുക…ഈ ഒരു ഇരട്ടത്താപ്പ് പാടില്ല’- മുഖ്യമന്ത്രി പറഞ്ഞു.

വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ ഉള്ളവര്‍ മാത്രമല്ല മറ്റ് മാദ്ധ്യമങ്ങളും ഒഴിഞ്ഞ് നില്‍ക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശയസംവാദങ്ങള്‍ ആകാമെന്നും എന്നാല്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ആരും നടത്താന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാദ്ധ്യമപ്രവര്‍ത്തകരുടെ പരാതി അന്വേഷണത്തിന് വിട്ടിട്ടുണ്ടെന്നും ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നത് തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം അറിയിച്ചു. അത് ആര്‍ക്കെതിരെ ആയാലും അങ്ങനെ തന്നെയാണ് നിലപാടെന്നും ഇക്കാര്യത്തില്‍ ശരിയായ രീതിയില്‍ അന്വേഷണം നടക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button