Latest NewsNewsInternational

സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ഇന്ത്യയ്‌ക്കൊപ്പം പങ്ക് ചേരാന്‍ കാനഡയും

ഒട്ടാവാ: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നയാഗ്ര വെള്ളച്ചാട്ടത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തും. ചരിത്രത്തില്‍ ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തിന്റെയന്ന് നയാഗ്രയില്‍ ത്രിവര്‍ണ്ണപതാക ഉയരുന്നത്. നയാഗ്ര വെള്ളച്ചാട്ടത്തില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തുന്ന വിവരം ടൊറോന്റോയിലെ കൗണ്‍സില്‍ ജനറല്‍ അപൂര്‍വ്വ ശ്രീവാസ്തയാണ് അറിയിച്ചത്. ആഗസ്റ്റ് 15 ന് വൈകീട്ടോടെയാകും നയാഗ്രയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുക. കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയിലെ 553 മീറ്റര്‍ ഉയരമുള്ള സിഎന്‍ ടവറില്‍ ഉള്‍പ്പെടെ അന്നേ ദിവസം ആഘോഷ പരിപാടികള്‍ ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button