KeralaLatest NewsNews

വിമര്‍ശിക്കുന്നവരുടെ തായ്‌വേര് അന്വേഷിച്ച് രസം കൊള്ളരുതെന്ന് ജനയുഗം: അപ്രഖ്യാപിത വിമോചന സമരമെന്ന് ദേശാഭിമാനി: സൈബർ ആക്രമണത്തിൽ പ്രതികരണം

തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങള്‍ക്ക് എതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരണവുമായി വിവിധ മാധ്യമങ്ങൾ. മാധ്യമങ്ങള്‍ നടത്തുന്ന ചെറുത്തുനില്‍പ്പിനെ രാഷ്ട്രീയ സമരമെന്നും രണ്ടാം വിമോചന സമരമെന്നുമാണ് ദേശാഭിമാനി മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങളും ന്യായമായ മാധ്യമ വിമര്‍ശനവും കൂട്ടിക്കെട്ടി ഇടതുപക്ഷത്തെ അടിക്കാനാകുമോ എന്നാണ് നോട്ടമെന്നും ദേശാഭിമാനിയിൽ പറയുന്നു. നേരത്തെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായപ്പോഴൊന്നും മുഖ്യമന്ത്രിയോട് ചോദ്യങ്ങളൊന്നും ഉയര്‍ന്നില്ലെന്നും ഇടതുപക്ഷത്തെ പ്രമുഖരായ എല്ലാ വനിതാ നേതാക്കന്‍മാരും പലപ്പോഴും ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

Read also: അതിര്‍ത്തിയിലെ നില സങ്കീര്‍ണമാക്കുന്ന നടപടിയിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുമെന്ന് കരുതുന്നു: പ്രതികരണവുമായി ചൈന

അതേസമയം വിമര്‍ശിക്കുന്നവരുടെ തായ്‌വേര് അന്വേഷിച്ച് രസം കൊള്ളരുതെന്നാണ് ജനയുഗത്തിലെ ലേഖനത്തില്‍ പറയുന്നത്. നേതൃത്വവും അണികളും അടിമണ്ണ് ഇളകിപ്പോവുന്നത് അറിയുന്നില്ല. മാധ്യമങ്ങളും സംവാദകരും മാന്യത മറക്കരുത്. മാധ്യമങ്ങളും വഴിതെറ്റരുത്. അവരെയും കുടുംബങ്ങളെയും ആക്ഷേപിക്കുന്നത് ശരിയല്ലെന്നും ലേഖനത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button