KeralaLatest NewsNews

കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഫോ​ണ്‍​വി​ളി വി​ശ​ദാം​ശ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യൊ​ന്നു​മി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഫോ​ണ്‍​വി​ളി വി​ശ​ദാം​ശ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യൊ​ന്നു​മി​ല്ലെ​ന്നും ഈ ​ന​ട​പ​ടി സ്വ​കാ​ര്യ​ത​യു​ടെ ലം​ഘ​ന​മ​ല്ലെ​ന്നും പോ​ലീ​സ്. കേ​ര​ള പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ ഓ​ര്‍​ഡി​ന​ന്‍​സ് പ്ര​കാ​രം സ​ര്‍​ക്കാ​രി​ന് രോ​ഗം ത​ട​യാ​നും നി​യ​ന്ത്രി​ക്കാ​നു​മാ​യി മ​റ്റ് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ എ​ടു​ക്കാ​ന്‍ അ​ധി​കാ​ര​മു​ണ്ട്. അ​സാ​ധാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യ​ക്തി സ്വാ​ത​ന്ത്ര്യ​ങ്ങ​ള്‍​ക്കു​മേ​ല്‍ അ​നി​വാ​ര്യ​മാ​യ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ആ​വ​ശ്യ​മാ​യി​വ​രും. ഇ​തി​നെ സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന​ത് വ​സ്തു​താ​പ​ര​മ​ല്ലെന്നും പോലീസ് വിശദീകരിക്കുന്നു.

Read also: സംസ്ഥാനത്ത് വിഐപികൾക്കായി പ്രത്യേക കൊവിഡ് മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു

ഇ​ന്ത്യാ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ഉ​ത്ത​ര​വു​ക​ളെ​യും നി​ര്‍​ദേ​ശി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ളും പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചു​മാ​ണ് പോ​ലീ​സ് വ​കു​പ്പും സ്റ്റാ​ര്‍​ട്ട്‌അ​പ്പു​ക​ള്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ആ​പ്പും ഉ​പ​യോ​ഗി​ച്ച്‌ ക്വാ​റ​ന്‍റൈ​ന്‍ ട്രാ​ക്കിം​ഗ് ന​ട​ത്തു​ന്ന​ത്. പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് അ​നി​വാ​ര്യ​മാ​യ ആ​വ​ശ്യ​ത്തി​ന് മാ​ത്ര​മേ ഈ ​വി​വ​ര​ങ്ങ​ള്‍ വി​നി​യോ​ഗം ചെ​യ്യു​ന്നു​ള്ളൂ എന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button