COVID 19KeralaLatest NewsNews

സംസ്ഥാനത്ത് വിഐപികൾക്കായി പ്രത്യേക കൊവിഡ് മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിഐപികൾക്കായി പ്രത്യേക കൊവിഡ് മാർഗ നിർദ്ദേശം. പൊതു പരിപാടികളും പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും ഒഴിവാക്കണമെന്നും പൊതുപരിപാടിയിൽ പോകേണ്ടി വന്നാൽ ട്രിപ്പിൾ ലയർ മാസ്‌ക് ഉപയോഗിക്കണമെന്നും സന്ദർശകരെ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നേരിട്ട് പങ്കെടുത്തുള്ള യോഗങ്ങൾ ഒഴിവാക്കി യോഗങ്ങള്‍ ഓൺലൈനായി നടത്തണം. യോഗം ചേരുകയാണെങ്കിൽ തുറന്ന ഹാളുകളിൽ പകുതി ആളുകളെ മാത്രം ഉൾപ്പെടുത്തി നടത്തണം.

Read also: ഇന്ത്യയുടെ കോവിഡ് രോഗമുക്തി നിരക്ക് ലോകത്തിലെ ഏല്ലാ രാജ്യങ്ങളേക്കാളും ഏറ്റവും ഉയര്‍ന്നത് : കേന്ദ്ര ആരോഗ്യ മന്ത്രി

കൃത്യമായി അണു നശീകരണം നടത്തിയ വാഹനം മാത്രം ഉപയോഗിക്കുക, വീട്ടുകാർ പൊതു പരിപാടികളും ചടങ്ങുകളും ഒഴിവാക്കണം, വീട്ടുകാർക്ക് രോഗ ലക്ഷണം ഉണ്ടായാൽ ഉടൻ ആന്റിജൻ പരിശോധന നടത്തണം, വീട്ടിലെ ജോലിക്കാർ ഉൾപ്പെടെ നിർദേശങ്ങൾ പാലിക്കണം. വിഐപികൾ സന്ദർശകരെ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഉച്ചത്തിൽ സംസാരിക്കരുത്. സംസാരിക്കുമ്പോഴും മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button