Latest NewsKeralaNews

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ നാല് പേർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാല് പേർ കൂടി അറസ്റ്റിൽ. മുഹമ്മദ് അൻവർ ടിഎം, ഹംസത്ത് അബ്ദുൾ സലാം, സംജു ടിഎം, ഹംജാദ് അലി എന്നിവരാണ് പിടിയിലായത്. നേരത്തെ പിടിയിലായവരിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്‌തത്‌. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്ന സുരേഷിന് കാര്യമായ സ്വാധീനമുണ്ടായിരുന്നെന്ന് വ്യക്തമാക്കി എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി.

Read also: തിരുവനന്തപുരം നഗരത്തിലെ ലോക്ക് ഡൗണ്‍ പിൻവലിച്ചു

മുഖ്യ ഇടനിലക്കാരായ സ്വപ്ന സുരേഷ്, സരിത് , സന്ദീപ് നായ‍ർ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിശദാംശങ്ങളാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചത്. ഇഡിയുടെ ആവശ്യപ്രകാരം പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിട്ടു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുക്കും. ഇതിനിടെ കളളക്കടത്തിന്‍റെ മുഖ്യസൂത്രധാരൻ കെ ടി റമീസിനെ പ്രതി ചേർക്കാൻ എൻഫോഴ്സ്മെന്‍റ് തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button