KeralaLatest NewsNews

തിരുവനന്തപുരം നഗരത്തിലെ ലോക്ക് ഡൗണ്‍ പിൻവലിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ലോക്ക് ഡൗണ്‍ പിൻവലിച്ചു. കണ്ടെയ്‌ൻമെന്‍റ് സോണുകളിൽ ഒഴികെയുള്ള ഇടങ്ങളിലാണ് ലോക്ക് ഡൗൺ പിൻവലിച്ചത്. എല്ലാ കടകളും തുറക്കാം. രാവിലെ ഏഴ് മണി മുതൽ ഏഴ് മണി വരെയാണ് തുറക്കാൻ അനുമതി. മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവയും സലൂണുകൾ, ബ്യൂട്ടി പര്‍ലറുകൾ എന്നിവയും തുറക്കാൻ അനുമതിയുണ്ട്. റസ്റ്റോറന്റുകൾ 9 വരെ തുറക്കാൻ അനുമതിയുണ്ട്. എന്നാൽ പാഴ്‌സൽ സർവീസും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കുകയുള്ളു. കോണ്‍ഫറന്‍സ് ഹാളുകള്‍, സ്വീകരണ ഹാളുകള്‍ എന്നിവ അടച്ചിട്ടുകൊണ്ട് ഹോട്ടലുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ചന്തകളും മീൻ മാർക്കറ്റുകളും കർശന നിയന്ത്രണങ്ങൾ പാലിച്ച് മാത്രമേ തുറക്കാൻ അനുമതിയുള്ളു.

Read also: സര്‍വ്വ മനുഷ്യരും തുല്യരായിത്തീരുന്ന ആ സുദിനത്തിലേക്ക് നമുക്ക് മുന്നേറാം: സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button