KeralaNattuvarthaLatest NewsNews

കേവലം രാഷ്ട്രീയത്തിന്റെ/ഉദ്യോഗസ്ഥ അനാസ്ഥയുടെ പേരിലാണോ പെട്ടിമുടി ഉരുൾപൊട്ടൽ നടന്നത് ,വിശദികരണവുമായി സാങ്കേതിക വിദഗ്ദ്ധൻ

സർക്കാർ സംവിധാനങ്ങൾ വഴി മാത്രമേ ഈ വിവരങ്ങൾ പ്രദേശവാസികളെ അറിയിക്കാവൂ എന്ന നിർദ്ദേശം

കേവലം രാഷ്ട്രീയത്തിന്റെ/ഉദ്യോഗസ്ഥ അനാസ്ഥയുടെ പേരിലാണോ ഒഴിവാക്കാമായിരുന്ന ജീവഹാനി പെട്ടിമുടിയിൽ നടന്നത്? വിശദികരണവുമായി അമൃത സർവ്വകലാശാലയിലെ സാങ്കേതിക വിദഗ്ദ്ധൻ.പെട്ടിമുടി ഉരുൾപൊട്ടൽ സംഭവിക്കും എന്ന വിവരങ്ങൾ സർക്കാരിന് കൈമാറി എന്നാൽ അവർ അത് നിരസിക്കുകയും വേണ്ട നടപടി സ്വീകരിക്കുകയും ചെയ്തിരുന്നില്ല.Amrita TV ഈ വിവരം പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നിട്ടും വേണ്ട മുൻകരുതലുകൾ എടുക്കാൻ സർക്കാർ സംവിധാനങ്ങൾക്കായില്ല. അല്ലെങ്കിൽ അവർ കണ്ണടച്ചു. സർക്കാർ സംവിധാനങ്ങൾ വഴി മാത്രമേ ഈ വിവരങ്ങൾ പ്രദേശവാസികളെ അറിയിക്കാവൂ എന്ന നിർദ്ദേശം മൂലം അമൃത മുൻപ് സ്വീകരിച്ചിരുന്ന മാർഗ്ഗങ്ങൾ തുടരാൻ സാധിച്ചിരുന്നില്ല അമൃത സർവ്വകലാശാലയിലെ സാങ്കേതിക വിദഗ്ധരിൽ ഒരാളായ അശ്വിൻ പറയുന്നു.
ജനങ്ങൾക്ക് ഉപകാരപ്രദമല്ലാത്ത അനാവശ്യ നൂലാമാലകൾ ഒഴിവാക്കേണ്ടതാണ്. അല്ലങ്കിൽ ആ സർക്കാർ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇല്ലയെങ്കിൽ കാലാകാലങ്ങളിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കും.

അമൃത സർവ്വകലാശാലയിലെ സാങ്കേതിക വിദഗ്ധരിൽ ഒരാളായ അശ്വിൻ തന്റെ സോഷ്യൽ മീഡിയ വഴി സർക്കാരിനോട് പ്രതികരിച്ചതിങ്ങനെ അശ്വിന്റെ ഫേസ്ബുക്ക് കുറിപ്പ് ;

—————————————————————————–
അമൃതയിൽ WNA വിഭാഗത്തിൽ ജോലി ചെയ്തിരുന്നയാളുമായ Ashwin Kaitheri Nambiar എഴുതിയതും കൂടെ നോക്കിയാൽ അനാവശ്യ ജീവഹാനിയൊഴിവാക്കാമായിരുന്നു എന്ന് മനസ്സിലാക്കാം. (ചിത്രത്തിൽ അശ്വിൻ ഒരു sensor maintenance ചെയ്യുന്നത് കാണാൻ സാധിക്കും)
അശ്വിന്റെ പോസ്റ്റ് താഴെ വായിക്കാം.
—————————————————————————–
ഇന്ന് എന്റെ ഒരു കൂട്ടുകാരൻ ഷെയർ ചെയ്ത ഒരു വാർത്ത വളരെ ഞെട്ടലോടെ ആണ് വായിച്ചത്, അതിലേറെ വിഷമത്തോടെ..
വാർത്ത ഇതായിരുന്നു – പെട്ടിമുടി ഉരുൾപൊട്ടൽ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും അത് അവഗണിച്ചത് ആണ് ഇത്രയും അപകടം ഉണ്ടാക്കിയത് എന്ന്..
ഇത്തരം അനാസ്ഥകളും കെട് കാര്യസ്ഥതയും കേരളത്തിൽ സർവ്വ സാധാരണം ആയിരിക്കെ എന്താണ് ഇതിൽ ഞെട്ടാൻ എന്ന് തോന്നാം.
മൂന്ന് വർഷത്തോളം ഞാൻ ജോലി ചെയ്ത, അമൃത സർവകലാശാലയുടെ അമൃത സെന്റർ ഫോർ വയർലെസ് നെറ്റ് വർക്സ് ആൻഡ് ആപ്ളിക്കേഷൻസ് വികസിപ്പിച്ചെടുത്ത സിസ്റ്റത്തിൽ നിന്നുള്ള മുന്നറിയിപ്പ് ആണ് കേരളത്തിലെ സര്ക്കാര് സംവിധാനങ്ങൾ യാതൊരു നടപടിയും കൈക്കൊള്ളാതെ അവഗണിച്ചത്.
ഏതാണ്ട് 10 വർഷത്തിലേറെ ആയി Dr. Maneesha Sudheer ന്റെ നേതൃത്വത്തിൽ അമൃത സർവകലാശാല യൂറോപ്യൻ യൂണിയന്റെ സഹായത്തോടെയും, Amritam അമൃതാനന്ദമയി ദേവിയുടെ അനുഗ്രഹ ആശിസ്സുകളോടെയും ഇങ്ങനെ ഒരു സംവിധാനം നിർമ്മിച്ചതും ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചതും.
2011-13 കാലത്ത് അവിടെ പലതവണ സന്ദർശിക്കാനും അറ്റകുറ്റ പണികൾ നടത്താനും അതിന്റെ സൗരോർജ്ജ സംവിധാനത്തിന്റെ ഡിസൈൻ, നിർമ്മാണം, സ്ഥാപിക്കുന്നത് മുതലായ കാര്യങ്ങളിൽ പ്രവർത്തിച്ചത് കൊണ്ട്, മൂന്ന് ലെവൽ മുന്നറിയിപ്പ് സംവിധാനം നമ്മുടെ നാട്ടിൽ ലഭ്യമായതിൽ ഏറ്റവും സമഗ്രമാണെന്ന് നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്..
ഇത്തവണ കൊറോണ പ്രതിസന്ധിക്കിടയിലും വളരെ കഷ്ടപ്പെട്ട് ആണ് അമൃത അറ്റകുറ്റപ്പണികളും മറ്റും തീർത്തത്. പലതവണ ഈ പണി ചെയ്തത് കൊണ്ട് സാധാരണ അവസ്ഥയിൽ തന്നെ മലമുകളിൽ കയറി സെൻസർ ഒക്കെ മാറ്റുന്ന കാര്യം മഴയത്ത് ഏറെ ബുദ്ധിമുട്ട് ആണ് എന്ന് നേരിട്ട് അറിയാം.
മുൻപ് ഈ സിസ്റ്റത്തിൽ നിന്ന് വരുന്ന മുന്നറിയിപ്പ് ജനങ്ങളെ നേരിട്ട് മാധ്യമങ്ങൾ വഴിയും മറ്റും അറിയിച്ചിരുന്നു . എന്നാല് സര്ക്കാര് സംവിധാനങ്ങൾ ഇടപെട്ട് അവര് വഴി മാത്രമേ ജനങ്ങളെ അറിയിക്കാൻ പാടുള്ളൂ എന്ന് പറഞ്ഞതിന് ശേഷമാണ് ഇത് ചെയ്തത് എന്നതാണ് ഏറ്റവും വലിയ ദുര്യോഗം. അത് ഇത്ര പേരുടെ മരണത്തിനു കാരണമായി എന്ന് അറിയുമ്പോൾ ഹൃദയ ഭേദകം ആയ വാർത്ത …

shortlink

Related Articles

Post Your Comments

Related Articles


Back to top button