Latest NewsNewsIndia

ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കത്തി ഡ്രൈവര്‍മാര്‍ വെന്തുമരിച്ചു

ഭോപ്പാല്‍: രണ്ട് ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കത്തി ഡ്രൈവര്‍മാര്‍ വെന്തുമരിച്ചു. സിയോനി ജില്ലയിലെ ജബല്‍പുര്‍-നാഗ്പുര്‍ ദേശിയപാതയില്‍ ചപാരയിലായിരുന്നു സംഭവം.

read also : ഐസ്ക്രീമിൽ എലിവിഷം കലർത്തി സഹോദരിയെ കൊന്ന കേസ്; ആൽബിനെ തെളിവെടുപ്പിനായി ഇന്ന് വീട്ടിലെത്തിക്കുമെന്ന് റിപ്പോർട്ട്

അരിയും മൊസാംബിയും കയറ്റിവന്ന ലോറികള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. വിപരീത ദിശയില്‍ സഞ്ചരിച്ച ട്രക്കുകള്‍ നേര്‍ക്കു നേര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ട്രക്കുകള്‍ രണ്ടും തീപിടിച്ച് കത്തി.

രണ്ട് ഡ്രൈവര്‍മാരും വെന്തുമരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button