Latest NewsNewsInternational

ലോകത്തെ എല്ലാ മുസ്ലിങ്ങളേയും ഒറ്റുകൊടുത്തു… ചരിത്രം പൊറുക്കില്ല… ഇസ്രായേലും യുഎഇയും തമ്മില്‍ ചരിത്രപരമായ നയതന്ത്രകരാറില്‍ ഏര്‍പ്പെട്ടതിനെതിരെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി

ദുബായ്: ലോകത്തെ എല്ലാ മുസ്ലിങ്ങളേയും യുഎഇ ആ കരാറിലൂടെ ഒറ്റുകൊടുക്കുകയാണ് ചെയ്തിരിക്കുന്നത് . ഇസ്രായേലും യുഎഇയും തമ്മില്‍ ചരിത്രപരമായ നയതന്ത്രകരാറില്‍ ഏര്‍പ്പെട്ടതിനെതിരെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി. ചരിത്രം നിങ്ങളോട് പെറുക്കില്ലെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

read also : ഇസ്രയേല്‍-യുഎഇ നയതന്ത്രബന്ധം ശക്തമാക്കാന്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ ധാരണ

യുഎഇയുടെ തന്ത്രപരമായ വിഡ്ഢിത്തത്തിന്റെ നടപടിയാണ് ഇപ്പോള്‍ ഉണ്ടായത്. പാലസ്തീന് പിന്തുണ നല്‍കുമെന്നും തുര്‍ക്കി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടുങ്ങിയ താത്പര്യങ്ങള്‍ നിറവേറ്റുന്നതിനായി പലസ്തീന്‍ എന്ന ലക്ഷ്യത്തെ ഒറ്റിക്കൊടുക്കുക്കയാണ് ചെയ്തത്. കരാര്‍ പലസ്തീനുവേണ്ടിയുള്ള ഒരു ത്യാഗമായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും തുര്‍ക്കി പറഞ്ഞു. എന്നാല്‍, തുര്‍ക്കിയുടെ വിമര്‍ശനത്തിനെതിരെ പ്രതികരിക്കേണ്ടതില്ലെന്നാണ് യുഎഇ എടുത്ത നിലപാട്.

നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ യുഎഇന്നലെയാണ് തീരുമാനിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ചരിത്രപരമായ ഈ തീരുമാനം ഉണ്ടായത്. ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന ആദ്യ ഗള്‍ഫ് രാഷ്ട്രമെന്ന റെക്കോഡും യുഎഇയ്ക്ക് ലഭിച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ, യുഎഇ കിരീടാവകാശി ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയീദ് എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് പരസ്പര ധാരണയിലെത്തിയ കാര്യം വ്യക്തമാക്കിയത്. ചരിത്രനിമിഷമെന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button