Latest NewsNewsInternational

ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയ്ക്ക് പാകിസ്ഥാന്‍ നല്‍കിയ സഹായം വന്‍ വിവാദത്തില്‍

പ്രളയസമയത്ത് പാകിസ്ഥാനിലേയ്ക്ക് തുര്‍ക്കി അയച്ച സാധനങ്ങള്‍ തന്നെ പാകിസ്ഥാന്‍ ഭൂകമ്പ സഹായമെന്ന പേരില്‍ തുര്‍ക്കിയിലേയ്ക്ക് തിരിച്ചയച്ചു: 'എന്തൊരു നാണക്കേട്! ഇല്ലെങ്കില്‍ കൊടുക്കാതിരുന്നാല്‍ പോരെ?'

ഇസ്ലാമബാദ്: ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയ്ക്ക് പാകിസ്ഥാന്‍ സഹായം നല്‍കിയതുമായി ബന്ധപ്പെട്ട് വന്‍ വിവാദം. കഴിഞ്ഞവര്‍ഷം ഉണ്ടായ പ്രളയത്തില്‍ പാകിസ്ഥാനെ സഹായിക്കാനായി തുര്‍ക്കി നല്‍കിയ സാധനങ്ങള്‍ തന്നെയാണ് പാകിസ്ഥാന്‍ തിരിച്ചു തുര്‍ക്കിയിലേക്ക് കയറ്റി വിട്ടതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. പാക് മാധ്യമപ്രവര്‍ത്തകന്‍ ഷാഹിദ് മസൂദ് ഇതുമായി ബന്ധപ്പെട്ട് ചില തെളിവുകളും പുറത്തുവിട്ടു.

Read Also: ‘ബന്ധുക്കൾക്ക് ജോലി വാങ്ങി നൽകുന്ന രീതി പാർട്ടിക്ക് ദോഷം ചെയ്യും’: കുറ്റസമ്മതവും കുറ്റപ്പെടുത്തലും ഒരുമിച്ച്

സേനയുടെ സി 130 വിമാനങ്ങളില്‍ തുര്‍ക്കിയിലേക്ക് പാകിസ്ഥാന്‍ അടിയന്തര സഹായങ്ങള്‍ എത്തിച്ചിരുന്നു. എന്നാല്‍ ഈ സാധനങ്ങള്‍ എല്ലാം തുര്‍ക്കി പാകിസ്ഥാന് നല്‍കിയവയാണ് എന്നാണ് ഷാഹിദ് മസൂദ് ആരോപിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ തുര്‍ക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടു വരികയാണെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് പുതിയ ആരോപണവുമായി മാധ്യമപ്രവര്‍ത്തകന്‍ രംഗത്തുവന്നത്.

കഴിഞ്ഞദിവസം ഷെഹബാസ് ഷെരീഫ് തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. അങ്കാറയിലെത്തിയ ഷെഹബാസ്, ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇതിന് പിന്നാലെയാണ്, പാകിസ്ഥാന്റെ നയതന്ത്ര മേഖലയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button