Latest NewsKeralaIndiaNewsInternational

സ്വാതന്ത്ര്യ ദിനാഘോഷം ഇന്ത്യന്‍ സൈനികര്‍ക്ക് സമര്‍പ്പിച്ച്‌ ട്വിറ്റര്‍

പുതിയ ഇമോജി അവതരണം

ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം ഇന്ത്യന്‍ സൈനികര്‍ക്ക് സമര്‍പ്പിച്ച്‌ ട്വിറ്റര്‍. ഇതിന്റ ഭാഗമായി ദേശീയ യുദ്ധ സ്മാരകത്തിന്റെ മാതൃകയില്‍ പ്രത്യേകം രൂപകല്‍പന ചെയ്ത ഇമോജി അവതരിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി ചേര്‍ന്നാണ് പുതിയ ഇമോജി അവതരണം. സൈനികരുടെ ജീവന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ #SaluteTheSolidier സംരംഭത്തിനും ട്വിറ്റര്‍ പിന്തുണ അറിയിക്കുന്നുണ്ട്.ഓഗസ്റ്റ് 18 വരെയാണ് ഉപയോക്താക്കള്‍ക്ക് പുതിയ ഇമോജി ലഭ്യമാകുക.

ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു, കന്നഡ, പഞ്ചാബി, മറാത്തി, മലയാളം, ബംഗാളി, തെലുങ്ക്, ഗുജറാത്തി, ഒറിയ ഭാഷകളില്‍ സ്വാതന്ത്ര്യദിനം എന്ന ഹാഷ്ടാഗ് ട്വീറ്റ് ചെയ്യുമ്ബോള്‍ ഈ ഇമോജി ലഭിക്കും. #IndiaIndependenceDay, #SaluteTheSoldier, #IDay2020, #NationalWarMemorial എന്നിവയ്‌ക്കൊപ്പവും ഈ ഇമോജികള്‍ ലഭിക്കും.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ ഇത് ആറാം തവണയാണ് ട്വിറ്റര്‍ ഇമോജി അവതരിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ അശോക ചക്രം, ചെങ്കോട്ട, ഇന്ത്യന്‍ ദേശീയ പതാക പോലുള്ളവ ഇമോജിയായി അവതരിപ്പിച്ചിരുന്നു. മാത്രമല്ല, നാഷണല്‍ വാര്‍ മെമ്മോറിയല്‍ എന്ന പേരില്‍ ഒരു പുതിയ ട്വിറ്റര്‍ അക്കൗണ്ട് പ്രതിരോധ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button