Latest NewsNewsIndia

രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ഒരു പ്രധാനമന്ത്രി സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചും ആർത്തവത്തെക്കുറിച്ചും സംസാരിക്കുന്നത് അപൂർവം; നരേന്ദ്ര മോദിയെ പ്രശംസിച്ച് സോഷ്യൽ മീഡിയ

ന്യൂഡൽഹി : രാജ്യത്തിന്റെ 74ാം സ്വാതന്ത്ര്യ ദിനാഘോഷ ദിനത്തിൽ വനിതാ ശാക്തീകരണത്തിനായി സർക്കാർ നടത്തിയ ശ്രമങ്ങളെക്കുറിച്ച് വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെൺകുഞ്ഞുങ്ങളുടെയും, സഹോദരിമാരുടെയും ആരോഗ്യത്തെക്കുറിച്ച് സർക്കാർ ശ്രദ്ധാലുവാണെന്ന് അദ്ദേഹം പറഞ്ഞു.

നാവികസേനയും വ്യോമസേനയും സ്ത്രീകളെ യുദ്ധത്തിൽ പങ്കെടുപ്പിക്കുന്നു. സ്ത്രീകൾ ഇപ്പോൾ നേതാക്കളാണ്. ഞങ്ങൾ മുത്തലാഖ് നിർത്തലാക്കി. ജനൗഷധിയിലൂടെ അഞ്ച് കോടി സ്ത്രീകൾക്ക് ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകൾ ലഭിച്ചുവെന്ന് മോദി അറിയിച്ചു. കൂടാതെ,പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം നിലവിലുള്ള 18 വയസിൽ നിന്നും ഉയർത്തുന്നതിനെക്കുറിച്ച് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വളരെ അപൂർവമായിട്ടാണ് രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ആർത്തവത്തെക്കുറിച്ച് സംസാരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ പലരും ഇത് ചൂണ്ടുക്കാടുകയും ചെയ്തു. ഇതോടെ നരേന്ദ്ര മോദിയെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button