റിയാദ് : ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ അറിയിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. മുഴുവന്‍ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നതായി, രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച സന്ദേശത്തിലൂടെയാണ് അദ്ദേഹം അറിയിച്ചു.
Custodian of the Two Holy Mosques Congratulates President of India on Independence Day.https://t.co/8YUXi52xd9#SPAGOV pic.twitter.com/cwyr3suSls
— SPAENG (@Spa_Eng) August 14, 2020
സ്വന്തം പേരിലും സൗദിയിലെ ജനങ്ങളുടെയും ഗവണ്‍മെന്‍റിന്‍റെയും പേരിലും രാഷ്ട്രപതിക്ക് ആയുരാരോഗ്യങ്ങള്‍ നേര്‍ന്ന സല്‍മാന്‍ രാജാവ് ഇന്ത്യന്‍ ജനതയ്ക്ക് കൂടുതല്‍ അഭിവൃദ്ധിയും ഐശ്വര്യവും കൈവരിക്കാന്‍ സാധിക്കട്ടെയെന്നും ആശംസിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു രാഷ്ട്രപതിക്ക് സന്ദേശമയച്ചു.
Post Your Comments