COVID 19Latest NewsIndiaNews

കോവിഡ്: മുൻ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍ അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു.കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 40 ടെസ്റ്റുകള്‍ ഇന്ത്യയ്ക്കായി ചൗഹാന്‍ കളിച്ചിട്ടുണ്ട്. 2084 റണ്‍സും 16 അര്‍ദ്ധ സെഞ്ച്വറികളും രണ്ടു വിക്കറ്റും നേടിയിട്ടുണ്ട്. സുനില്‍ ഗവാസ്കറുമായുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് 12 സെഞ്ച്വറി കൂട്ടുകെട്ടുകളും 3000ത്തിലധികം റണ്‍സും നേടിയിട്ടുണ്ട്. രണ്ടും തവണ ഉത്തര്‍പ്രദേശിലെ അമോറ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button