Latest NewsNewsInternational

സൈനിക അഭ്യാസത്തിന് തയ്യാറെടുത്ത് യുഎസും ദക്ഷിണ കൊറിയയും

സോള്‍ : ലോകമാകെ കോവിഡ് പടര്‍ന്നു പിടിച്ചിട്ടും സൈനിക അഭ്യാസത്തിന് തയ്യാറെടുത്ത് യുഎസും ദക്ഷിണ കൊറിയയും. അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്നുള്ള വാര്‍ഷിക സംയുക്ത സൈനികാഭ്യാസം ഈ ആഴ്ച ആരംഭിക്കുമെന്നു സോള്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തീവ്രത കുറച്ചിരിക്കുന്ന പരിശീലനം പ്രധാനമായും കംപ്യൂട്ടര്‍-സിമുലേറ്റഡ് യുദ്ധസാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ആയിരിക്കുമെന്നാണു റിപ്പോര്‍ട്ട്.

Read Also : ചൈനയ്ക്കും പാകിസ്ഥാനും മുന്നറിയിപ്പ്… തങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം : ഡമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബൈഡന്‍

ചൊവ്വ മുതല്‍ ഓഗസ്റ്റ് 28 വരെയുള്ള സൈനികാഭ്യാസം, ഉത്തര കൊറിയയെ അലോസരപ്പെടുത്താന്‍ കൂടി ഉദ്ദേശിച്ചുള്ളതാണ്. ഉത്തര കൊറിയന്‍ ഭീഷണികളില്‍നിന്നു സംരക്ഷിക്കാന്‍ ദക്ഷിണ കൊറിയയില്‍ നിലയുറപ്പിച്ച 28,500 യുഎസ് സൈനികരെ പരിപാലിക്കുന്നതിന്റെ ചെലവുകളെക്കുറിച്ച് അടുത്തിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരസ്യമായി പരാതിപ്പെട്ടിരുന്നു. ഉത്തര കൊറിയയുടേതു പോലുള്ള വിവിധ യുദ്ധസാഹചര്യങ്ങളെ നേരിടാന്‍ രണ്ടുരാജ്യത്തെയും സൈനികരെ സജ്ജമാക്കുകയാണു പരിശീലനത്തിന്റെ ലക്ഷ്യം.

shortlink

Post Your Comments


Back to top button