Latest NewsNews

തന്നെ ട്രോളിയവര്‍ക്ക് മറുപടിയുമായി എ പി അബ്ദുള്ളക്കുട്ടിയുടെ ദേശീയ മുസ്ലിം എന്ന പുതിയ പുസ്തകം

കണ്ണൂര്‍: തന്നെ ട്രോളിയവര്‍ക്ക് മറുപടിയുമായി എ. പി അബ്ദുള്ളക്കുട്ടിയുടെ പുതിയ പുസ്തകം. ബി ജെ പിയില്‍ ചേര്‍ന്നതിനു ശേഷമുള്ള അനുഭവങ്ങളാണ് അബ്ദുള്ളക്കുട്ടിയുടെ മൂന്നാമത്തെ പുസ്തകത്തിലൂടെ വരുന്നത്. ദേശീയ മുസ്ലീം എന്ന പേരിട്ട പുസ്തകത്തില്‍ ബി ജെ പി ഉയര്‍ത്തുന്ന ദേശീയതയോടു ചേര്‍ന്നു നില്‍ക്കുന്ന ആശയങ്ങളാണ് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ എ പി അബ്ദുള്ളക്കുട്ടി പറയുന്നത്.

Read Also : ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്നത് വന്‍ നിയമന അഴിമതി … എല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍ എന്ന കുതന്ത്രം മാത്രം… കിരണ്‍ ചന്ദ്രന്റെ കുറിപ്പ് വൈറല്‍

20ന് കോഴിക്കോട് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള പ്രകാശനം ചെയ്യും. സി എ എ വിരുദ്ധ സമരത്തില്‍ നടത്തിയ പ്രസംഗങ്ങളാണ് തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും വലിയ പൊതുപ്രവര്‍ത്തനമെന്നും പുസ്തകത്തില്‍ അബ്ദുള്ളക്കുട്ടി ചുണ്ടിക്കാട്ടുന്നു.
‘ഭാരതത്തിന്റെ പൈത്യകത്തിനും ദേശീയതയ്ക്കുമൊപ്പം ജീവിക്കാന്‍ തീരുമാനിച്ച മുസ്ലീമാണ് ദേശീയ മുസ്ലീമെന്നും താനും അക്കൂട്ടത്തിലൊരാളാണെന്നും അബ്ദുള്ളക്കുട്ടി വിശദീകരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button