KeralaLatest NewsNews

ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്നത് വന്‍ നിയമന അഴിമതി … എല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍ എന്ന കുതന്ത്രം മാത്രം… കിരണ്‍ ചന്ദ്രന്റെ കുറിപ്പ് വൈറല്‍

ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്നത് വന്‍ നിയമന അഴിമതി . എല്ലാതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍ മാത്രം… കിരണ്‍ ചന്ദ്രന്റെ കുറിപ്പ് വൈറല്‍. ഭരണത്തിന്റെ മറവില്‍ വന്‍നിയമന അഴിമതിയാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക മാത്രമാണ് ചെയ്യുന്നത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്നത് വന്‍ നിയമന അഴിമതി . എല്ലാതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍ മാത്രം… കിരണ്‍ ചന്ദ്രന്റെ കുറിപ്പ് വൈറല്‍. ഭരണത്തിന്റെ മറവില്‍ വന്‍നിയമന അഴിമതിയാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക മാത്രമാണ് ചെയ്യുന്നത്. നിയമനങ്ങള്‍ പി.എസ്.സി ക്ക് വിടാന്‍ തീരുമാനിച്ചുവെന്ന് പറയുകയും, അത് നടപ്പിലാക്കാതെ നീട്ടിക്കൊണ്ടു പോവുകയും ചെയ്യുന്ന കുതന്ത്രമാണ് ഇത്. സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച് പി.എസ്.സി ക്ക് വിടാനുള്ള ഓര്‍ഡര്‍ ഇറങ്ങിയ സ്ഥാപനങ്ങളുടെ ലിസ്റ്റാണ് താഴെക്കൊടുത്തിരിക്കുന്നവ.

ഈ സ്ഥാപനങ്ങളിലാകെയായി ആയിരക്കണക്കിന് നിയമനങ്ങളാണ് കഴിഞ്ഞ നാല് വര്‍ഷംകൊണ്ട് നടത്തിയത്.കേരളത്തില്‍ ഉന്നതവിദ്യാഭ്യാസം നേടിയിട്ടും തൊഴിലില്ലാതെ അലഞ്ഞുതിരിയുന്ന ലക്ഷക്കണക്കിന് യുവജനങ്ങളെ വടിയാക്കുന്ന കൊടുംവഞ്ചനയാണ് ഇവിടെ നടക്കുന്നത്.നിയമനങ്ങളിലൂടെ കോടികളാണ് ഭരണകക്ഷി പാര്‍ട്ടികള്‍ വെട്ടിമാറ്റുന്നത്.ഒപ്പം സ്വന്തം പാര്‍ട്ടിക്കാരെ തിരുകിക്കയറ്റി ആധിപത്യം സ്ഥാപിക്കലും..

ഇതിനെതിരെ ശക്തമായി യുവാക്കള്‍ രംഗത്തുവരണം.മുഴുവന്‍ സര്‍ക്കാര്‍,അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങളും പി.എസ്.സി ക്ക് ഉടന്‍ വിട്ടുനല്‍കി നാട്ടിലെ യുവാക്കളുടെ ജീവിതം സംരക്ഷിക്കാന്‍ ഇനിയെങ്കിലും തയ്യാറായില്ലെങ്കില്‍ കാശുള്ളവന് മാത്രം തൊഴില്‍ എന്ന ദുരവസ്ഥയിലേക്ക് എത്തിപ്പെടും.അവസാനം കീശവീര്‍ത്ത് ചീര്‍ത്ത് കൊഴുക്കുന്നവര്‍ രാഷ്ട്രീയ നേതാക്കള്‍ മാത്രമായിരിക്കും..യുവാക്കള്‍ പ്രതികരിക്കുക !

കിരണ്‍ ചന്ദ്രന്‍..

shortlink

Related Articles

Post Your Comments

Related Articles


Back to top button