USALatest NewsNewsInternational

യുഎസില്‍ കോവിഡ് മരണങ്ങള്‍ 1.70 ലക്ഷം കവിഞ്ഞു

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഞായറാഴ്ചയോടു കൂടി അമേരിക്കയില്‍ 170,000 കോവിഡ് മരണങ്ങള്‍ കവിഞ്ഞു. ഞായറാഴ്ച 483 മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഫ്‌ലോറിഡ, ടെക്‌സസ്, ലൂസിയാന എന്നിവയിലാണ് മരണനിരക്ക് വര്‍ധിച്ചത്. രാജ്യത്ത് ഇതുവരെ 5.5 ദശലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. രാജ്യത്തെ ഹവായ്, സൗത്ത് ഡക്കോട്ട, ഇല്ലിനോയിസ് ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും കേസുകള്‍ കുറയുന്നു.

പകര്‍ച്ചവ്യാധി സീസണ്‍ ആരംഭിക്കുന്നതിനിടയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നതിനാല്‍ പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും അധികാരികളും ആശങ്കാകുലരാകുകയാണ്. അതിനാല്‍ തന്നെ കൊറോണ വൈറസിനെ ചികിത്സിക്കാനുള്ള ശ്രമങ്ങളെ വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ് വിദഗ്ധര്‍..

അതേസമയം പൊതുജനങ്ങള്‍ ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍, അമേരിക്കയില്‍ ഇനിയും വന്‍ തോതില്‍ കോവിഡ് കേസുകള്‍ ഉണ്ടാകുമെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് മുന്നറിയിപ്പ് നല്‍കി. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ വരും മാസങ്ങളില്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്.

ലോകമെമ്പാടും ഇതുവരെ 21.8 ദശലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. വോള്‍ഡോമീറ്റേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം 21,823,997 പേര്‍ക്കാണ് ലോകത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 773,028 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button