Latest NewsNewsInternational

ബഹ്റൈനിലെ കടയില്‍ സ്ത്രീ ഗണപതി വിഗ്രഹങ്ങളെ അപമാനിക്കുന്ന വീഡിയോ പുറത്ത് ; കേസെടുത്തു

മനാമ, : ബഹ്റൈനില്‍ ഒരു സ്ത്രീ ഗണപതിയുടെ വിഗ്രഹങ്ങളെ അപമാനിക്കുന്ന വീഡിയോ പുറത്തു വന്നു. സോഷ്യല്‍ മീഡിയയിലാണ് ഏറെ വിവാദമാ വീഡിയോ പുറത്തു വന്നിരിക്കുന്നത്. ഇതില്‍ സ്ത്രീ മനഃപൂര്‍വ്വം നാശനഷ്ടമുണ്ടാക്കുകയും മതചിഹ്നത്തെ പരസ്യമായി അപമാനിക്കുകയും ചെയ്യുന്നതായി കാണാം. ബഹ്റൈന്റെ തലസ്ഥാനമായ മനാമയിലെ ജുഫെയര്‍ പ്രദേശത്ത് താമസിക്കുന്ന 54 കാരിയാണ് വീഡിയോയില്‍ ഉള്ളത്.

സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ സ്ത്രീയെ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം വിളിപ്പിച്ചു. മനഃപൂര്‍വ്വം ഒരു കടയ്ക്ക് കേടുപാടുകള്‍ വരുത്തുന്നുവെന്നും മതപരമായ വിഗ്രഹങ്ങള്‍ തകര്‍ക്കുന്നു’ എന്ന് കാണിച്ചതിനെത്തുടര്‍ന്നാണ് ഇവരെ ആഭ്യന്തര മന്ത്രാലയം വിളിപ്പിച്ചത്.താമസിയാതെ, പബ്ലിക് പ്രോസിക്യൂഷന്‍ വിഗ്രഹങ്ങളെ അപമാനിച്ചതായി യുവതി സമ്മതിച്ചതായും നിരവധി ക്രിമിനല്‍ നാശനഷ്ടങ്ങള്‍, മതചിഹ്നത്തെ അപമാനിച്ചതായും കുറ്റം ചുമത്തിയെന്നും പ്രസ്താവന ഇറക്കി, .

54 കാരി കോടതിയില്‍ ഇനി വിചാരണ ചെയ്യപ്പെടും. ഒരു കടയിലെ രണ്ട് സ്ത്രീകള്‍ വിഗ്രഹങ്ങളുടെ പ്രദര്‍ശനത്തിന് സമീപം നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി അപലപിക്കപ്പെട്ടു. യുവതിയുടെ നടപടി സ്വീകാര്യമല്ലെന്ന് ബഹ്റൈന്‍ രാജാവിന്റെ ഉപദേശകനും മുന്‍ വിദേശകാര്യമന്ത്രിയുമായ ഖാലിദ് അല്‍ ഖലീഫ പറഞ്ഞു.

മതപരമായ ചിഹ്നങ്ങള്‍ ലംഘിക്കുന്നത് ബഹ്റൈന്‍ ജനതയുടെ സ്വഭാവമല്ല. ഇത് കുറ്റകൃത്യവും വിദ്വേഷവുമാണെന്നും ഇതിനെ നിരസിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇവിടെ, എല്ലാ മതങ്ങളും വിഭാഗങ്ങളും ജനങ്ങളും ഒരുമിച്ച് നിലനില്‍ക്കുന്നുവെന്നും വിവിധ മതങ്ങളില്‍പ്പെട്ട ലക്ഷക്കണക്കിന് ഏഷ്യന്‍ തൊഴിലാളികള്‍ ആണ് ഈ ചെറിയ മുസ്ലിം രാജ്യത്ത് താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button