KeralaLatest NewsNews

കോവിഡ് കാലത്തെ ഏറ്റവും വലിയ തമാശ: സിപിഎൈ(എം) പുറത്തിറക്കിയ പോസ്റ്ററിനെ പരിഹസിച്ച് അലൻ ഷുഹൈബിന്റെ അമ്മ

കോഴിക്കോട്: അഖിലേന്ത്യ പ്രതിഷേധവാരത്തിന്റെ ഭാഗമായി സിപിഎൈ(എം) പുറത്തിറക്കിയ പോസ്റ്ററിനെ പരിഹസിച്ച് അലൻ ഷുഹൈബിന്റെ അമ്മ. സബിത ശേഖർ. യു എ പി എ, എൻ എസ് എ, രാജ്യദ്രോഹനിയമം എന്നിവ പ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയയ്ക്കുക എന്നതായിരുന്നു പോസ്റ്ററിലെ ആവശ്യം.’കോവിഡ് കാലത്തെ ഏറ്റവും വലിയ തമാശ’യെന്നാണ് സബിത കമന്റ് ചെയ്തിരിക്കുന്നത്. സി പി എം പാർട്ടി അംഗങ്ങളായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് യുഎപിഎ ചുമത്തി ജയിലിൽ അടച്ചത്. കഴിഞ്ഞവർഷം നവംബർ ഒന്നിനാണ് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിച്ച മാവോയിസ്റ്റ് സംഘടനയുടെ ലഘുലേഖകളും ബാനറുകളും ഇവരിൽ നിന്ന് കണ്ടെടുത്തെന്നാണ് പൊലീസ് പറഞ്ഞത്.

Read also: മുഖ്യമന്ത്രി സ്വർണക്കടത്തിന് കൂട്ടുനിന്നെന്ന് വിശ്വസിക്കുന്നില്ലെന്ന് പി.സി. ജോര്‍ജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button